-സി.കെ.എ. ജബ്ബാർ- കണ്ണൂർ: പുതിയ കേന്ദ്ര ഹജ്ജ് യാത്ര നടത്തിപ്പ് നിയമം പ്രയോഗത്തിലാവുന്ന ഇൗ വർഷവും സ്വകാര്യ ഏജൻസികളുടെ സീറ്റ് മറിച്ചുവിൽപനയിൽ ഒരു കുറവും സംഭവിച്ചില്ലെന്നതിന് തെളിവുകൾ. ഹജ്ജ് സീറ്റുകളുടെ േക്വാട്ട തരംതിരിച്ച് ഒരു മാസത്തിന് ശേഷമാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സ്വകാര്യ ഏജൻസികളുടെ േക്വാട്ടയുടെ വിനിയോഗം പഠിക്കാൻ കമീഷനെ നിയമിച്ചതെന്നതും വിരോദാഭാസമായി. ന്യൂനപക്ഷ മന്ത്രാലയം അഡീഷനൽ സെക്രട്ടറി ചെയർമാനായി ജൂലൈ 16ന് നിലവിൽവന്ന അന്വേഷണ കമീഷെൻറ പ്രതിനിധി സംഘം കഴിഞ്ഞയാഴ്ച കേരളത്തിൽ വന്ന് തെളിവെടുത്തിരുന്നു. കേരളത്തിലെ സ്വകാര്യ ഏജൻസികൾക്ക് അനുവദിച്ച േക്വാട്ടയുടെ നാലും അഞ്ചും ഇരട്ടി സീറ്റുകളിൽ സംസ്ഥാനത്തുനിന്ന് ഹജ്ജിന് പോകുന്നതായാണ് കമീഷന് കിട്ടിയ തെളിവ്. മറ്റ് സംസ്ഥാനങ്ങളിെല ഗ്രൂപ്പുകൾ കേരളത്തിലേക്ക് തങ്ങളുടെ സീറ്റ് മറിച്ചുനൽകുന്നതാണ് പതിവ്. യഥാർഥ നിരക്കിനേക്കാൾ അധികം നൽകേണ്ടിവരുന്ന ഇൗ ഇടപാടിന് വഴിയൊരുക്കുന്നത് നിലവിലെ ഹജ്ജ് േക്വാട്ട വീതംവെപ്പിലെ അശാസ്ത്രീയതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ േക്വാട്ടയിൽ അതത് സംസ്ഥാനങ്ങളിലെ വിലാസക്കാർ തന്നെ ഹജ്ജിന് പോകണമെന്ന ലളിതമായ തീരുമാനമെടുത്തിരുന്നുവെങ്കിൽ തടയാമായിരുന്ന തിരിമറിയാണ് ഇത്തവണയും അരങ്ങുതകർക്കുന്നത്. അടുത്ത വർഷത്തേക്കെങ്കിലും പരിഷ്കാരം ശിപാർശ ചെയ്യാനാവുമോ എന്ന നിലയിൽ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം നടത്തിവരുകയാണ് കമീഷൻ. പുതിയ ഹജ്ജ് നയമനുസരിച്ച് മൊത്തം സീറ്റിെൻറ 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്കാണ്. മുമ്പ് അത് 25 ശതമാനമായിരുന്നു. ഇത്തവണ ശതമാനം വർധിപ്പിച്ചിട്ടും കഴിഞ്ഞ തവണത്തേക്കാൾ കുറവാണ് ഒാരോ ഏജൻസിക്കും അനുവദിച്ചുകിട്ടിയത്. കഴിഞ്ഞ വർഷത്തേക്കാൾ സ്വകാര്യ ഗ്രൂപ്പുകളുടെ എണ്ണം കൂടിയതാണ് കാരണം. സർക്കാർ വഴി ഹജ്ജിന് പോകുന്നതിന് ഏറ്റവും കൂടുതൽ അപേക്ഷകരുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ സ്വകാര്യ ഏജൻസികളുടെ എണ്ണം പരിമിതമാണ്. ഇത്തവണ കേന്ദ്രം അംഗീകരിച്ച 609 ഏജൻസികളിൽ കേരളത്തിൽ 78 എണ്ണമാണുള്ളത്. കേരളത്തിലെ സ്വകാര്യ ഏജൻസികളിൽ പലതും വിശ്വസ്തമായ നിലയിൽ സേവനം ചെയ്യുന്നവയാണ്. ഇത്തവണ ആദ്യ കാറ്റഗറിയിൽപെട്ട ഏജൻസികൾക്ക് 98 സീറ്റും രണ്ടാം കാറ്റഗറിക്കാർക്ക് 50 സീറ്റുമാണ് അനുവദിച്ചത്. ആദ്യ കാറ്റഗറിയിൽ ഇന്ത്യയിലാകെ 331 ഏജൻസികൾക്ക് 32,423 സീറ്റും രണ്ടാം കാറ്റഗറിയിൽ 278 ഏജൻസികൾക്ക് 13,900 സീറ്റുമാണ് വീതിച്ചത്. ഇവ അതത് സംസ്ഥാനത്തല്ല ഉപയോഗിക്കുന്നത് എന്നാണ് കമീഷെൻറ പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. ഇന്ത്യയിൽ ഇത്തവണ ഹജ്ജിന് പോകാൻ അപേക്ഷിച്ചത് 3,55,604 പേരാണ്. ഇതിൽ ഏറ്റവും കൂടുതൽ അപേക്ഷകർ (69,783) കേരളത്തിൽ നിന്നാണ്. അതേസമയം, 43,804 അപേക്ഷകരുള്ള മഹാരാഷ്ട്രയിലാണ് സ്വകാര്യ ഗ്രൂപ്പുകളിൽ ഏറെയുമുള്ളത്. സ്വകാര്യ ഗ്രൂപ്പുകൾക്ക് േക്വാട്ട അനുവദിക്കുേമ്പാൾ അവയുടെ മാതൃസംസ്ഥാനത്തുള്ളവർക്ക് മാത്രം യാത്ര ചെയ്യാനുള്ളതാണെന്ന് നിജപ്പെടുത്തുകയും േക്വാട്ടയനുസരിച്ച യാത്രക്കാരില്ലാത്ത സംസ്ഥാനങ്ങളിലെ സീറ്റുകൾ മറ്റിടങ്ങളിലേക്ക് ഹജ്ജ് കമ്മിറ്റിതന്നെ മറിച്ചുനൽകുകയും വേണമെന്നാണ് കമീഷൻ മുമ്പാകെ കേരളത്തിലെ ഏജൻസികൾ ആവശ്യപ്പെട്ടിരിക്കുന്നത്. േക്വാട്ട മറിച്ചുവിൽപനക്ക് പരിഹാരമുണ്ടാവുന്ന നിർദേശമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.