കൊ​െക്കയിനുമായി നൈജീരിയക്കാരൻ പിടിയിൽ

കണ്ണൂർ: കൊെക്കയിനുമായി നൈജീരിയൻ സ്വദേശി പിടിയിൽ. കണ്ണൂർ സ്വദേശിക്ക് കൊക്കെയിൻ കൈമാറാനെത്തിയ നൈജീരിയൻ സ്വദേശി ചിദേര ഫ്രാൻസിസിനെയാണ് (28) ടൗൺ എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ്ചെയ്തത്. പ്രതിയെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ്ചെയ്തു. റെയിൽവേ സ്റ്റേഷനടുത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. പരിശോധനയിൽ ഇയാളുടെ പഴ്സിൽനിന്ന് മൂന്ന് ഗ്രാം കൊെക്കയിൻ പിടികൂടി. ഇതിന് അന്താരാഷ്ട്ര മാർക്കറ്റിൽ 60,000 രൂപ വിലവരുമെന്ന് എസ്.ഐ പറഞ്ഞു. കണ്ണൂർ റീജ്യനൽ കെമിക്കൽ ലബോറട്ടറിയിൽ പരിശോധന നടത്തി കൊെക്കയിനാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിക്ക് വൻതോതിൽ കൊക്കെയിൻ കൈമാറാൻ സാധ്യതയുണ്ടെന്ന് ടൗൺ സി.ഐ ടി.കെ. രത്നകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇയാളെ െപാലീസ് ഉപഭോക്താവെന്ന വ്യാജേന മുംബൈയിൽനിന്ന് വിളിച്ചുവരുത്തുകയായിരുന്നു. മുംബൈയില്‍ താമസിക്കുന്ന ഇയാള്‍ ബംഗളൂരുവില്‍ വിമാനമിറങ്ങി ബസില്‍ കണ്ണൂരിലെത്തുകയായിരുന്നു. ഒരുകിലോ വേണമെന്നായിരുന്നു ഇടനിലക്കാരൻ മുഖേന ആവശ്യപ്പെട്ടത്. എന്നാൽ, സാമ്പിളുമായാണ് എത്തിയത്. വൻതോതിൽ ഇയാൾ കേരളത്തിൽ കൊക്കെയിൻ വിപണനം നടത്തുന്നതായാണ് വിവരം. ഖത്തറിൽ മയക്കുമരുന്ന് വിപണനംെചയ്യുന്ന ഇയാളുടെ സഹോദരനുമായി ഇടപാടുള്ള കണ്ണൂർസ്വദേശി ഇയാളുമായി ബന്ധപ്പെട്ടിരുന്നു. ഇൗ വിവരമാണ് പൊലീസിന് ലഭിച്ചത്. ഇതേതുടർന്നാണ് പൊലീസ് ഇയാളുമായി ആവശ്യക്കാരെന്ന വ്യാജേന ബന്ധപ്പെട്ടത്. പാസ്പോർട്ടടക്കമുള്ള മതിയായ യാത്രാേരഖകൾ ഇയാളുടെ ൈകയിലില്ല. രാജ്യാന്തര കൊക്കെയിന്‍ വില്‍പനയിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് നിഗമനമെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും ഡിവൈ.എസ്.പി പി.പി. സദാനന്ദൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.