കണ്ണൂര്‍: ഖാദി ബോര്‍ഡിെൻറ പുതിയ ഉൽപന്നമായ 'സഖാവ്' ഷര്‍ട്ട് കച്ചവടത്തിെൻറ ഭാഗമായി ഇറക്കിയതാണെന്നും അതിന് ഒരു രാഷ്ട്രീയനിറവും നല്‍കരുതെന്നും കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സൻ ശോഭന ജോര്‍ജ്. ഖാദിയെ രാഷ്ട്രീയവത്കരിച്ചിട്ടില്ലെന്നും ഇന്ത്യയുടെ ചരിത്രത്തിെൻറയും സംസ്കാരത്തിെൻറയും ഭാഗമായ ഖാദി എല്ലാ ജനവിഭാഗത്തിേൻറതുമാണെന്നും ശോഭന ജോര്‍ജ് കൂട്ടിച്ചേർത്തു. കണ്ണൂരില്‍ ഓണം-ബക്രീദ് ഖാദിമേള ഉദ്ഘാടനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഒരു സ്വകാര്യ ടെക്‌സ്റ്റൈല്‍സ് സ്ഥാപനത്തിനുവേണ്ടി മോഹന്‍ലാല്‍ ചര്‍ക്ക ഉപയോഗിച്ചുകൊണ്ട് അഭിനയിച്ച പരസ്യം പിന്‍വലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ചര്‍ക്ക ഉപയോഗിച്ച് ഉൽപന്നങ്ങള്‍ ഉണ്ടാക്കുന്നത് ഖാദിമേഖല മാത്രമാണ്. അത് ഒരു സ്വകാര്യ സ്ഥാപനത്തിനുവേണ്ടി ഉപയോഗപ്പെടുത്തി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതുവഴി ഖാദി ബോര്‍ഡിന് കോടിക്കണക്കിന് രൂപയാണ് നഷ്ടം സംഭവിച്ചത്. അദ്ദേഹം ആ പരസ്യത്തില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. കമ്പനിയോട് പരസ്യം പിന്‍വലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കും. ഖാദിയുടെ പേരില്‍ അനധികൃത വില്‍പന നടത്തുന്ന സ്ഥാപനമേതായാലും അതിനെതിരെ നടപടി സ്വീകരിക്കും. ഇത്തവണ ഓണം-ബ്രകീദ് മേളയില്‍ 100 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്നും ശോഭന ജോര്‍ജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.