എലിപ്പനി മരണത്തിൽ ആശങ്ക സി.കെ.എ. ജബ്ബാർ blurb കണ്ണൂർ: സംസ്ഥാനത്ത് െഡങ്കിപ്പനി മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും കുറവ്. 2017ലെ ഭീതിപ്പെടുത്തിയ മരണനിരക്കിനോട് താരതമ്യംചെയ്യുേമ്പാൾ ഇത്തവണ അതിെൻറ അഞ്ച് ശതമാനത്തിന് താഴെയാണ് മരണം. 2017ൽ 165 പേരാണ് െഡങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇത്തവണ ജനുവരി ഒന്നുമുതൽ ജൂലൈ 31 വരെ എട്ടുമരണം റിപ്പോർട്ട്ചെയ്തു. രോഗികളുടെ എണ്ണത്തിലും കുറവുണ്ടായതായി സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റിലെത്തിയ സ്ഥിതിവിവരക്കണക്കിൽ വ്യക്തമാക്കുന്നുണ്ട്. െഡങ്കിപ്പനിക്കെതിരായ പ്രതിരോധ നടപടികൾ ദുർബലമായിരുന്നപ്പോൾ 2011ൽ 1304 രോഗികളുടെ എണ്ണവും 10 മരണവുമാണ് റിപ്പോർട്ട്ചെയ്തിരുന്നത്. കഴിഞ്ഞവർഷം ഭീതിപ്പെടുത്തുന്ന മരണനിരക്കാണ് രേഖപ്പെടുത്തിയത്. 21,993 പേർക്ക് െഡങ്കിപ്പനി സ്ഥിരീകരിച്ച 2017ൽ 165 മരണത്തിൽ ഭൂരിഭാഗവും കാലവർഷ മാസങ്ങളിലായിരുന്നു. 2017 മേയ് മാസം 13ഉം ജൂണിൽ 43ഉം ജൂൈലയിൽ 60ഉം ആഗസ്റ്റിൽ 31ഉം പേർ മരിച്ചു. ഇത്തവണ മേയിലെ മരണം ഒന്നാണ്. ജൂണിൽ നാല് മരണം റിപ്പോർട്ട്ചെയ്തു. ജൂെലെയിൽ ഇതുവരെ ഒരു മരണവും. കാലവർഷം തിമിർത്ത് െപയ്യുന്നതിനാൽ വരും മാസങ്ങളിൽ നിതാന്തജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. അതേസമയം, എലിപ്പനി മരണം തടയുന്നതിൽ സംസ്ഥാനം ഇനിയും മുന്നോട്ടുപോകാനുണ്ടെന്നാണ് കണക്ക്. 2011ൽ 70 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. പിന്നീടുള്ള വർഷങ്ങളിൽ മരണനിരക്ക് കുറഞ്ഞുവെങ്കിലും 2017ൽ 80 പേർ മരിച്ചു. ഇൗവർഷം ഇതുവരെയായി 17 പേർ മരിച്ചു. പകർച്ചപ്പനി ബാധിച്ച് സംസ്ഥാനത്ത് ദിവസേന 12,000 പേർ എന്നനിലയിൽ ആശുപത്രികളിൽ ചികിത്സക്കെത്തുന്നുണ്ട്. 2017ൽ 34,17,968 പേരാണ് സംസ്ഥാനത്തെ ആശുപത്രികളിൽ പനി ചികിത്സ തേടിയത്. കഴിഞ്ഞ രണ്ടുമാസം ഏറ്റവും കൂടുതൽ പനികേസുകൾ റിപ്പോർട്ട്ചെയ്യപ്പെട്ടത് മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നാണ്. വർഷം െഡങ്കി സ്ഥിരീകരിച്ചത് മരണം എലിപ്പനിമരണം 2011 1304 10 70 2012 4056 16 18 2013 7938 29 34 2014 2548 13 43 2015 4118 29 43 2016 7218 21 35 2017 21,993 165 80 2018 ജനുവരി- ജൂലൈ 3024 08 17
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.