ഭിന്നശേഷിക്കാർക്ക് മത്സരപരീക്ഷ പരിശീലനം

കണ്ണൂർ: കണ്ണൂർ ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിലെ പ്ലേസ്മ​െൻറ് വിഭാഗം ജില്ലയിലെ വിവിധ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി മത്സരപരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സിയും അതിനുമുകളിലും യോഗ്യതയുള്ളവരും ഭിന്നശേഷി വിഭാഗത്തിൽപെട്ടവരുമായ താൽപര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ആഗസ്റ്റ് 10ന് മുമ്പ് ജില്ലയിലെ ഏതെങ്കിലും എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷയുടെ മാതൃക എല്ലാ എംപ്ലോയ്മ​െൻറുകളിലും ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.