കാസർകോട്: കാസർകോട് താലൂക്ക് ആശുപത്രിക്ക് മുൻവശം മുതൽ പുതിയ ബസ്സ്റ്റാൻഡിലേക്കുള്ള എം.ജി റോഡിെൻറ അറ്റകുറ്റപ്പണി പൂർത്തിയായില്ല. കീറിമുറിച്ച് റോഡ് തോടാക്കി മാറ്റിയിട്ട് മാസങ്ങൾ കഴിഞ്ഞു. കടുത്തവെയിലും കാറ്റും പൊടിയും കാരണം വ്യാപാരസ്ഥാപനങ്ങൾ അടച്ചിടേണ്ടിവരുന്നു. കാറ്റത്ത് കടകളിലേക്ക് പൊടികയറി വിൽപനക്കുവെച്ച തുണിത്തരങ്ങളും മറ്റു വസ്തുക്കളും ഉപയോഗശൂന്യമാകുന്നു. മഴയത്ത് റോഡിെൻറ നടുവിലൂടെയുള്ള തോട്ടിൽ കൂടി വെള്ളമൊഴുകി മണ്ണ് ഒലിച്ച് പോയതുകാരണം ഗതാഗതം തടസ്സപ്പെടുകയും അപകടങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. നഗരഹൃദയഭാഗത്ത് നഗരത്തിലെ പ്രധാനപ്പെട്ട എം.ജി റോഡ് വെട്ടിമുറിക്കുമ്പോൾ മൗനാനുവാദം നൽകുകയും റോഡ് പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്ന് മർച്ചൻറ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിെൻറ ശോച്യാവസ്ഥ എത്രയുംപെെട്ടന്ന് പരിഹരിക്കണം. അല്ലാത്തപക്ഷം ഇതിനെതിെര സമരം നടത്തുമെന്ന് കാസർകോട് മർച്ചൻറ്സ് അസോസിയേഷൻ പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.