ചെങ്കല്‍ വിലവർധനവിനെതിരെ ഡി.വൈ.എഫ്.ഐ പ്രക്ഷോഭത്തിലേക്ക്

ശ്രീകണ്ഠപുരം: അന്യായമായ ചെങ്കല്‍ വിലവർധനവിനെതിരെ ഡി.വൈ.എഫ്‌.ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ചെങ്കല്‍ പണകളില്‍ വിലകൂടുന്നതോടെ കല്ല് വിവിധ ജില്ലകളിലേക്ക് എത്തിച്ച് നല്‍കുന്ന ഏജൻറുമാരും വിലവർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അന്യായമായ രീതിയില്‍ വില വർധിപ്പിച്ചാല്‍ യുവജനങ്ങളെ ഒന്നാകെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി പി. ഷിനോജ്, പ്രസിഡൻറ് റോബർട്ട് ജോർജ് എന്നിവർ വാർത്താകുറിപ്പില്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.