പട്ടുവം പഞ്ചായത്ത് പ്രസിഡൻറും അംഗങ്ങളും ഉത്തരവാദിത്തങ്ങൾ പഠിക്കണം- ^സതീശൻ പാച്ചേനി

പട്ടുവം പഞ്ചായത്ത് പ്രസിഡൻറും അംഗങ്ങളും ഉത്തരവാദിത്തങ്ങൾ പഠിക്കണം- -സതീശൻ പാച്ചേനി തളിപ്പറമ്പ്: നിയമവ്യവസ്ഥയുടെ ഭാഗമായി പ്രതിപക്ഷ അംഗങ്ങളോട് കാണിക്കേണ്ട ഒരു മര്യാദയും സി.പി.എം നേതൃത്വത്തിലുള്ള പട്ടുവം പഞ്ചായത്ത് ഭരണസമിതി പാലിക്കുന്നില്ലെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. പട്ടുവം കൂത്താട്ട് ലോകബാങ്ക് സഹായത്തോടെ നിർമിച്ച മോഡൽ അംഗൻവാടി കെട്ടിടം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഡൽ അംഗൻവാടി നിർമിക്കുന്നതിനായി കൂത്താട്ട് ഗ്രാമീണ കുടിവെള്ള വിതരണപദ്ധതി സൊസൈറ്റിയാണ് 10 സ​െൻറ് ഭൂമി പഞ്ചായത്തിന് വിട്ടുകൊടുത്തത്. സ്ഥലം കൈമാറുന്ന സന്ദർഭത്തിൽ രേഖയിൽ വ്യക്തമായി സൂചിപ്പിച്ചുള്ളതാണ്, കെട്ടിടത്തിന് മുൻ പഞ്ചായത്തംഗമായിരുന്ന കപ്പച്ചേരി നാരായണ​െൻറ പേര് നൽകണമെന്നത്. ഇത് പഞ്ചായത്ത് ഭരണസമിതിയുമായി ഉണ്ടാക്കിയ ധാരണയാണ്. എന്നാൽ, ഇപ്പോൾ ഇതേപ്പറ്റി ഒന്നും അറിയില്ലെന്നാണ് പഞ്ചായത്ത് പ്രസിഡൻറും സി.പി.എമ്മും പറയുന്നത്. പഞ്ചായത്തധികൃതർ അംഗൻവാടി ഉദ്ഘാടനം ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും പാച്ചേനി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.