പരിയാരം മെഡിക്കൽ കോളജ്​: താൽക്കാലിക ഭരണസമിതി 27ന് ചുമതലയേൽക്കും

പയ്യന്നൂർ: പരിയാരം മെഡിക്കൽ കോളജിൽ താൽക്കാലിക ഭരണസമിതി വെള്ളിയാഴ്ച ചുമതലയേൽക്കും. കണ്ണൂർ ജില്ല കലക്ടർ മിർ മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയായിരിക്കും ചുമതലയേൽക്കുക. കലക്ടർക്കു പുറമെ ഐ.എം.എ മുൻ സംസ്ഥാന പ്രസിഡൻറും കോഴിക്കോട് സ്വദേശിയുമായ ഡോ. പ്രദീപ്കുമാർ, പയ്യന്നൂർ സ്വദേശിയും പ്രമുഖ നെഞ്ചുരോഗ വിദഗ്ധനുമായ ഡോ.സി.രവീന്ദ്രൻ എന്നിവരായിരിക്കും കമ്മിറ്റിയിലെ അംഗങ്ങൾ. ബിൽ നിയമമാവുന്നതോടെ ജനപ്രതിനിധികൾ ഉൾപ്പെട്ട സ്വയംഭരണാധികാര സമിതി കോളജി​െൻറ ഭരണം ഏറ്റെടുക്കും. അധികാര കൈമാറ്റത്തിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സർക്കാർ, കോളജ് അധികൃതരോട് നിർദേശിച്ചിട്ടുണ്ട്. അധികാര കൈമാറ്റ ചടങ്ങ് 27ന് രാവിലെ 10ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ലളിതകല അക്കാദമിയുടെ ചിത്രപ്രദർശനത്തി​െൻറ ഉദ്ഘാടനം മന്ത്രിയും കോളജിൽ ലളിതകല അക്കാദമി ആർട്ട് ഗാലറിയുടെ ഉദ്ഘാടനം പി. കരുണാകരൻ എം.പിയും നിർവഹിക്കും. രോഗികൾക്ക് നൽകേണ്ട സൗജന്യം, വിദ്യാർഥികളുടെ ഫീസ് ഘടന തുടങ്ങിയവ നിശ്ചയിക്കുന്നതിന് ഡോ. കെ.നാരായണ​െൻറ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് സമർപ്പിക്കും. അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ നിയമമാവുന്നതോടെയായിരിക്കും കോളജ് ഭരണം പൂർണമായും സർക്കാർ നിയന്ത്രണത്തിലാവുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.