പരിയാരം: പൂർണമായും സർക്കാർ മേഖലയിലാവണം ^ചെയർമാൻ

പരിയാരം: പൂർണമായും സർക്കാർ മേഖലയിലാവണം -ചെയർമാൻ പരിയാരം (പയ്യന്നൂർ): പരിയാരം മെഡിക്കൽ കോളജ് ഭരണം പൂർണമായും സർക്കാർ മേഖലയിലാവണമെന്നാണ് സ്ഥാനമൊഴിയുന്ന ഭരണസമിതിയുടെ ആഗ്രഹമെന്ന് ചെയർമാൻ ശേഖരൻ മിനിയോടൻ. ചൊവ്വാഴ്ച അവസാന ഭരണസമിതി യോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതുരീതിയിലാണ് കോളജ്ഏറ്റെടുക്കുന്നതെന്നത് സംബന്ധിച്ച് ഇതുവരെ ഭരണസമിതിക്ക് വിവരം ലഭിച്ചിട്ടില്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ സർക്കാർ മെഡിക്കൽ കോളജുകളില്ലാത്ത സ്ഥിതിക്ക് പൂർണമായും സർക്കാർ കോളജായി പരിയാരത്തെ ഏറ്റെടുക്കണമെന്ന് നേരത്തെതന്നെ ഭരണസമിതി ആവശ്യപ്പെട്ടിരുന്നുവെന്നും ചെയർമാൻ വ്യക്തമാക്കി. 2007 മുതൽ 2018 ഏപ്രിൽവരെ അധികാരത്തിലിരുന്ന സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതി കോളജി​െൻറ മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ സംഭാവന നൽകിയിട്ടുണ്ട്. മുമ്പ് സർക്കാർ ഏറ്റെടുത്തപ്പോൾ ഉണ്ടായ കടം മാത്രമാണ് സ്ഥാപനത്തി​െൻറ ബാധ്യത. നിലവിൽ സർക്കാറിൽനിന്ന് കിട്ടാനുള്ള അഞ്ചു കോടിയോളം രൂപ ലഭിച്ചാൽ സ്ഥാപനം ലാഭത്തിലായിരിക്കും. പേ വാർഡിലും ഒ.പിയിലും നല്ലനിലയിൽ രോഗികളുണ്ട്. മറ്റു വാർഡുകളിലെ രോഗികളുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് രണ്ടുതവണയും ഇന്ത്യൻ മെഡിക്കൽ കൗൺസിൽ എം.ബി.ബി.എസിന് അംഗീകാരം നിഷേധിച്ചത്. ഇതുമാത്രമാണ് ഭരണസമിതിയുടെ പോരായ്മയായി ചൂണ്ടിക്കാണിക്കാനുള്ളതെന്നും ശേഖരൻ മിനിയോടൻ പറഞ്ഞു. ലളിതകലാ അക്കാദമിയുടെ സഹകരണേത്താടെ കേരളത്തിലാദ്യമായി ഒരു മെഡിക്കൽ കോളജിൽ ആർട്ട് ഗാലറി തുടങ്ങാനായി. മെഡിക്കൽ കോളജി​െൻറ ഒന്നാം നിലയിലാണ് 3600 സ്ക്വയർ ഫീറ്റിൽ ആർട്ട് ഗാലറി ഒരുക്കിയത്. ലളിതകലാ അക്കാദമിയുടെ സർഗസൃഷ്ടി ശേഖരത്തിൽനിന്ന് 60 ചിത്രങ്ങളായിരിക്കും ഗാലറിയിൽ ഉണ്ടാവുക. പൊതുജനങ്ങൾക്ക് ഇവ സൗജന്യമായി കാണാം. ഉദ്ഘാടനം 27ന് മന്ത്രി കെ.കെ. ശൈലജയും പി. കരുണാകരൻ എം.പിയും ചേർന്ന് നിർവഹിക്കും. വാർത്തസമ്മേളനത്തിൽ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, എം.ഡി കെ. രവി, ലളിതകലാ അക്കാദമി അംഗം എം.വി. രവീന്ദ്രൻ, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.