നിർമാണത്തൊഴിലാളി മാർച്ച്​

കണ്ണൂർ: കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.െഎ.ടി.യു) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമാണത്തൊഴിലാളികൾ ജിയോളജി ജില്ല ഒാഫിസ് മാർച്ചും ധർണയും നടത്തി. നിർമാണസാമഗ്രികളുടെ അമിത വിലക്കയറ്റം തടയുക, ചെങ്കൽ, കരിങ്കൽ, മണൽഖനനം നടത്തുന്നതിന് ഉടൻ അനുമതി നൽകുക, ജിയോളജി വകുപ്പിലെ അഴിമതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും. കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അരക്കൻ ബാലൻ അധ്യക്ഷത വഹിച്ചു. ടി. ശശി, എം. വേലായുധൻ, കെ. നാണു, കെ.പി. ബാലകൃഷ്ണൻ, വൈ.വൈ. മത്തായി, കെ.വി. വസന്ത, കെ.പി. രാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.