കാസർകോട്: നന്നായി വാഹനം ഒാടിക്കുന്നവർക്ക് നല്ലോണം സമ്മാനങ്ങളുമായി കാസർകോട് മോേട്ടാർ വാഹന വകുപ്പ്. മധുരവും ഒരു ലിറ്റർ പെേട്രാളിെൻറ കൂപ്പണുമാണ് സമ്മാനം. ഈ മാസം 23 മുതൽ 30വരെ നടക്കുന്ന ദേശീയ റോഡ് സുരക്ഷാവാരത്തോടനുബന്ധിച്ചാണ് സുരക്ഷിതമായി വാഹനമോടിക്കുന്നവർക്ക് സമ്മാനം നൽകാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. കെ.എൽ 14 മോട്ടോർ സൈക്കിൾ ക്ലബാണ് സമ്മാനങ്ങൾ നൽകുന്നത്. പ്രസ്ക്ലബ് ജങ്ഷനിലും വിദ്യാനഗർ -ഉളിയത്തടുക്ക റോഡിൽ അന്ധവിദ്യാലയത്തിന് മുന്നിലുമാണ് തിങ്കളാഴ്ച വാഹനപരിശോധന നടന്നത്. റോഡ് നിയമങ്ങൾ പാലിച്ച് ഓടിക്കുന്ന വാഹനത്തിെൻറ രേഖകളും പരിശോധിച്ചാണ് സമ്മാനം നൽകിയത്. പൊവ്വൽ എൽ.ബി.എസ് എൻജിനീയറിങ് കോളജിലെ അസി. പ്രഫസർ ചെട്ടുംകുഴിയിലെ വി. ഷീജ, ഉളിയത്തടുക്ക ജയ്മാതാ സ്കൂളിന് സമീപം സൂപ്പർ ബസാർ നടത്തുന്ന അബൂബക്കർ സിദ്ദീഖ് തുടങ്ങി നിരവധി പേർക്ക് വിദ്യാനഗറിലെ വാഹനപരിശോധനയിൽ സമ്മാനം ലഭിച്ചു. വിദ്യാനഗറിൽ ആർ.ടി.ഒ ബാബുജോൺ സമ്മാനം നൽകി. എം.വി.ഐ എ.കെ. രാജീവൻ, എ.എം.വി.ഐ പി.എസ്. --------ജിഷോർ----------, ദേശീയ കാർ റാലി ചാമ്പ്യൻ മൂസ ശരീഫ്, മോട്ടോർ സൈക്കിൾ ക്ലബ് ഭാരവാഹികളായ മുഹമ്മദ് റോഷൻ, കെ.എം. നൗഷാദ്, കെ.പി. നൗഷാദ് തുടങ്ങിയവരും സുരക്ഷിതമായി വാഹനം ഓടിക്കുന്നവരെ േപ്രാത്സാഹിപ്പിക്കാനെത്തിയിരുന്നു. 30വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വാഹനപരിശോധന നടത്തി നിയമങ്ങൾ കൃത്യമായി പാലിച്ച് സുരക്ഷിതമായി വാഹനം ഓടിക്കുന്നവരെ കണ്ടെത്തി സമ്മാനങ്ങൾ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.