വർഗീയത മറന്ന് ജനാധിപത്യചിന്ത വളർത്തണം -^പ്രകാശ് രാജ്

വർഗീയത മറന്ന് ജനാധിപത്യചിന്ത വളർത്തണം --പ്രകാശ് രാജ് മംഗളൂരു: വർഗീയസംഘർഷങ്ങൾ സൃഷ്ടിക്കാനും വിഭാഗീയത വളർത്താനും ഫാഷിസ്റ്റ് ശക്തികൾ നിരന്തരം ശ്രമിക്കുന്ന ദക്ഷിണ കന്നട ജില്ലയിൽ ജനങ്ങളിൽ ജനാധിപത്യചിന്തയും മതേതരബോധവും വളർത്തേണ്ടതുണ്ടെന്ന് നടൻ പ്രകാശ് രാജ്. കർണാടക ദലിത് സംഘർഷസമിതി സംഘടിപ്പിച്ച 'ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ' സെമിനാറിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത മാസം 12ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഈ ബോധത്തോടെയാണ് വോട്ടുചെയ്യേണ്ടത്. ഭരണഘടന ഭേദഗതി ആവശ്യപ്പെടുന്ന കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെ പ്രതിനിധാനം ചെയ്യുന്നത് ഭരണഘടന വിഭാവനംചെയ്യുന്ന തുല്യനീതി ഇല്ലാതാക്കാൻ ലക്ഷ്യമിടുന്ന രാഷ്ട്രീയ നിലപാടിനെയാണെന്ന് പ്രകാശ് രാജ് പറഞ്ഞു. എം. ദേവദാസ് സെമിനാർ ഉദ്ഘാടനം ചെയ്തു. രഘു എക്കാർ അധ്യക്ഷത വഹിച്ചു. പ്രഫ. നരേന്ദ്ര നായക്, ജ്യോതി ചെലൈരു, കെ. സരോജിനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.