പെരിങ്ങത്തൂർ: കൂത്തുപറമ്പ് മണ്ഡലം സമഗ്ര വികസനം സർഗവസന്തം 2018െൻറ ഭാഗമായി കുട്ടികൾക്ക് അവധിക്കാല ഫുട്ബാൾ, വോളിബാൾ പരിശീലനമൊരുക്കും. ഫുട്ബാളിൽ 12നും 17നും മധ്യേയുള്ള ആൺ കുട്ടികളെയും വോളിബാളിൽ 10നും 15നും മധ്യേയുള്ള ആൺകുട്ടികളെയുമാണ് പരിഗണിക്കുന്നത്. ഫുട്ബാളിൽ താൽപര്യമുള്ളവർ 25ന് രാവിലെ 9 ന് കൂത്തുപറമ്പ് മുനിസിപ്പൽ സ്റ്റേഡിയത്തിലും, വോളിബോളിൽ താൽപര്യമുള്ളവർ 27 ന് രാവിലെ 7 ന് കരിയാട് നമ്പ്യാർസ് യുപി സ്ക്കൂൾ ഗ്രൗണ്ടിലും എത്തിച്ചേരണം.പ്രായം തെളീക്കുന്ന സർട്ടിഫിക്കറ്റും തൽസമയം ഹാജരാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.