സംഘ്പരിവാറിെൻറ വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്ക് ഭരണകൂടം കാവലിരിക്കരുത് -സംവാദസമ്മേളനം കണ്ണൂർ: വർഗീയ ധ്രുവീകരണം മുഖ്യ ഇന്ധനമായി സ്വീകരിച്ച സംഘ്പരിവാറിെൻറ കുതന്ത്രങ്ങൾക്ക് ജനാധിപത്യ ഭരണകൂടങ്ങൾ കാവലിരിക്കരുതെന്ന് ജമാഅത്തെ ഇസ്ലാമി കണ്ണൂർ ടൗൺസ്ക്വയറിൽ സംഘടിപ്പിച്ച സംവാദസമ്മേളനം അഭിപ്രായപ്പെട്ടു. രാജ്യത്ത് അവശേഷിക്കുന്ന മതസൗഹാർദം ഇല്ലാതാക്കാൻ കേന്ദ്രഭരണത്തിെൻറ പിന്തുണയോടെ സംഘ്പരിവാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വംശീയ ഉന്മൂലനം ലക്ഷ്യംവെച്ച് പിഞ്ചു ബാലികമാരെ വരെ ക്രൂരമായി പീഡിപ്പിച്ച് കൊലചെയ്യുേമ്പാൾ വേട്ടക്കാരനോടൊപ്പമാണ് കേന്ദ്രസർക്കാർ നിലകൊണ്ടത്. രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാകേണ്ട സുരക്ഷയും നീതിയും നിരന്തരമായി റദ്ദ് ചെയ്യപ്പെടുന്നത് ആരോഗ്യകരമായ പ്രവണതയല്ല. നീതിയിലും നന്മയിലും പരസ്പരം സഹകരിക്കാനുള്ള വിശുദ്ധ ഖുർആെൻറ ആഹ്വാനം പുതിയകാലത്ത് കൂടുതൽ പ്രസക്തമാവുകയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. 'കാലം സാക്ഷി മനുഷ്യൻ നഷ്ടത്തിലാണ് -ഹൃദയങ്ങളിലേക്കൊരു യാത്ര' എന്ന പ്രമേയത്തിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാനവ്യാപകമായി നടത്തുന്ന കാമ്പയിെൻറ ഭാഗമായാണ് സംവാദസമ്മേളനം സംഘടിപ്പിച്ചത്. പ്രമുഖ സാഹിത്യകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനംചെയ്തു. ആധുനിക സംസ്കൃതി മനുഷ്യഹൃദയങ്ങളെ സ്പർശിക്കാതെ മസ്തിഷ്കവുമായി മാത്രം സംവദിച്ചതിെൻറ പിറകിലെ പൊരുളും ആരായാൻ തുടങ്ങുേമ്പാഴാണ് മനുഷ്യൻ മനുഷ്യത്വത്തിലേക്ക് ഉയരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആസക്തികൾക്ക് പിറകെ ആർത്തിപിടിച്ച് നെേട്ടാട്ടമോടുന്ന മനുഷ്യൻ സൃഷ്ടിക്കുന്ന ദുര്യോഗങ്ങളാണ് വർഗീയതയും വിഭാഗീയതയും ഫാഷിസ്റ്റ് ഹിംസാത്മകതയുമായി നമ്മെ ചൂഴ്ന്നു കയറുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അബ്ദുൽ ഹക്കീം നദ്വി വിഷയാവതരണം നടത്തി. സദസ്സിൽനിന്നുള്ള അന്വേഷണങ്ങൾക്ക് സംസ്ഥാന അസിസ്റ്റൻറ് അമീർ ശൈഖ് മുഹമ്മദ് കാരകുന്ന്, സംസ്ഥാന കമ്മിറ്റിയംഗം ടി. മുഹമ്മദ് വേളം, അബ്ദുൽ ഹക്കീം നദ്വി എന്നിവർ മറുപടി പറഞ്ഞു. ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ് മാസ്റ്റർ സ്വാഗതവും ജില്ല വൈസ് പ്രസിഡൻറ് വി.എൻ. ഹാരിസ് നന്ദിയും പറഞ്ഞു. സമൂഹത്തിെൻറ വ്യത്യസ്ത മേഖലയിലെ സേവനങ്ങൾക്ക് സത്യൻ എടക്കാട്, ഹുസൈൻ ഹാജി, ഗൗതം അഴീക്കോട്, ഇ. നാരായണൻ, വിജയൻ മാസ്റ്റർ എന്നിവരെ സമ്മേളനം ആദരിച്ചു. മലർവാടി ബാലസംഘം സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച മഴവില്ല് ചിത്രരചന മത്സരത്തിലെ ജില്ല വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. കാമ്പയിെൻറ ഭാഗമായി സ്നേഹസംഗമങ്ങൾ, കുടുംബസദസ്സുകൾ, സംവാദ സമ്മേളനം, ഗൃഹസമ്പർക്ക പരിപാടികൾ തുടങ്ങിയവ വിപുലമായി നടന്നുവരുകയാണ്. കാമ്പയിൻ ഏപ്രിൽ 30ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.