ബൈത്തുറഹ്മ വേദിയിൽ കെ. സുധാകരൻ; ലീഗിൽ അതൃപ്​തി

കണ്ണൂർ: യു.ഡി.എഫിൽനിന്ന് താൽക്കാലികമായി വിട്ടുനിൽക്കാനുള്ള തീരുമാനത്തിനിടെ, മുസ്ലിംലീഗ് പരിപാടിയിൽ കോൺഗ്രസ് നേതാക്കൾ പെങ്കടുത്തതിനെച്ചൊല്ലി പാർട്ടിയിൽ അതൃപ്തി. കഴിഞ്ഞദിവസം ചാലാട് നടന്ന ബൈത്തുറഹ്മ വീട് കൈമാറ്റ ചടങ്ങിലാണ് കോൺഗ്രസ് നേതാവ് കെ. സുധാകരൻ പെങ്കടുത്തത്. കോൺഗ്രസുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ജില്ലയിൽ യു.ഡി.എഫി​െൻറ പരിപാടികളിൽനിന്ന് വിട്ടുനിൽക്കാൻ മുസ്ലിംലീഗ് ജില്ല കമ്മിറ്റിയാണ് ഇൗയിടെ തീരുമാനിച്ചത്. കൊളച്ചേരി പഞ്ചായത്തിൽ കോൺഗ്രസ് പാലം വലിച്ചതിനെ തുടർന്ന് മുസ്ലിംലീഗിന് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം നഷ്ടപ്പെട്ടിരുന്നു. മുന്നണിമര്യാദ മറന്നുള്ള കോൺഗ്രസി​െൻറ നിലപാട് മുസ്ലിംലീഗിൽ കടുത്ത അമർഷമാണുണ്ടാക്കിയത്. ഇതേതുടർന്നാണ് വിഷയം ചർച്ചചെയ്ത മുസ്ലിംലീഗ് ജില്ല കമ്മിറ്റി യു.ഡി.എഫി​െൻറ പരിപാടികളിൽനിന്ന് വിട്ടുനിന്ന് പാർട്ടിയുടെ പ്രതിഷേധം കോൺഗ്രസ് നേതൃത്വത്തെ അറിയിക്കാൻ തീരുമാനിച്ചത്. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയുടെ നവദർശൻ യാത്രയിൽ മുസ്ലിംലീഗ് നേതാക്കളുടെ സാന്നിധ്യം കാര്യമായി ഇല്ലാതെപോയതും ഇതേതുടർന്നാണ്. ഇതേതുടർന്ന് പ്രശ്നം ചർച്ചചെയ്യാമെന്ന് കോൺഗ്രസ് നേതൃത്വം മുസ്ലിംലീഗിനെ അറിയിച്ചിരുന്നു. ജില്ലയിൽ കോൺഗ്രസിൽ അവസാനവാക്കായ കെ. സുധാകര​െൻറ സാന്നിധ്യത്തിൽ ചർച്ചവേണമെന്നതാണ് മുസ്ലിംലീഗി​െൻറ ആവശ്യം. എന്നാൽ, ചർച്ചകെളാന്നും നടന്നിട്ടില്ല. അതിനിടെയാണ് ചാലാട് മുസ്ലിംലീഗി​െൻറ വേദിയിൽ കെ. സുധാകരൻ സംസാരിച്ചത്. ഇക്കാര്യത്തിലുള്ള പ്രതിഷേധം ഒരുവിഭാഗം അണികൾ ജില്ല നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെ. സുധാകരനെ പാർട്ടി പരിപാടിയിലേക്ക് ക്ഷണിച്ചത് പ്രാദേശിക നേതൃത്വമാണെന്നും അത് നേരത്തേ തീരുമാനിച്ചിരുന്ന പരിപാടിയാണെന്നാണ് പ്രാദേശിക കമ്മിറ്റി നൽകിയ വിശദീകരണമെന്നും മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് പി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. കോൺഗ്രസുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ യു.ഡി.എഫിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം തുടർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.