കീടനാശിനി പരിശോധന ലാബ്​ നവീകരിക്കുന്നു

കാസര്‍കോട്: ഭക്ഷ്യവസ്തുക്കളിലെ വിഷാംശം പരിശോധിക്കുന്നതിന് കീടനാശിനി പരിശോധന ലാബ് ഒരുങ്ങുന്നു. പടന്നക്കാട് കാര്‍ഷിക കോളജിലെ പെസ്റ്റിസൈഡ് റസിഡ്യൂ റിസര്‍ച് ആൻഡ് അനലറ്റിക്കല്‍ ലബോറട്ടറിയാണ് നവീകരിക്കുന്നത്. പ്രവർത്തനം നിലച്ചിരുന്ന ലാബിന് കൃഷിവകുപ്പ് ഫണ്ട് അനുവദിച്ചിരുന്നു. തുടർന്നാണ് നവീകരണം ആരംഭിച്ചത്. ഭക്ഷ്യവസ്തുക്കളിൽ കീടനാശിനിയുടെ അംശം വർധിച്ചതോടെയാണ് കീടനാശിനി പരിശോധന ലബോറട്ടറി ആരംഭിച്ചത്. കാര്‍ഷിക കോളജിലെ വിദഗ്ധരുടെ നിയന്ത്രണത്തിലാണുള്ളതെങ്കിലും പരിശോധനക്കാവശ്യമായ ഫണ്ട് ഇല്ലാത്തതിനാല്‍ ലാബി​െൻറ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി. തിരുവനന്തപുരം വെള്ളായനി കാര്‍ഷിക സര്‍വകാശാലയില്‍ മാത്രമാണ് പരിശോധന ലാബ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സര്‍ക്കാറി​െൻറ കാലത്ത് പടന്നക്കാട് കാര്‍ഷിക കോളജ്, തൃശൂര്‍ കാര്‍ഷിക കോളജ്, കുമരകം എന്നിവിടങ്ങളിലും ലാബ് ആരംഭിച്ചു. മൂന്നിടങ്ങളിലായി മൂന്നുകോടി രൂപ വീതം ചെലവഴിച്ചാണ് കെട്ടിടവും അത്യാധുനിക ഉപകരണങ്ങളും സജ്ജീകരിച്ചത്. എന്നാല്‍, പ്രവര്‍ത്തന മൂലധനം സര്‍ക്കാര്‍ അനുവദിക്കാത്തതിനാല്‍ ലാബുകൾ അടഞ്ഞു. 2017ലെ ബജറ്റിൽ അനുവദിച്ച തുക ലഭ്യമായതോടെ ലാബ് പ്രവര്‍ത്തിപ്പിക്കാൻ ഒരുങ്ങുകയാണ്. ഓരോ ലാബിനുമായി 40 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. ഒരു സയൻറിസ്റ്റിനുപുറമെ മൂന്ന് എം.എസ്സി കെമിസ്ട്രി വിദ്യാഭ്യാസ യോഗ്യതയുള്ള ലാബ് ടെക്‌നീഷ്യന്‍സിനെയും രണ്ട് സാമ്പിള്‍ കലക്ഷന്‍ ഏജൻറുമാരെയും നിയമിക്കും. പടന്നക്കാട്ടെ ലാബ് യാഥാര്‍ഥ്യമായാല്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ പഴം, പച്ചക്കറികള്‍ അടക്കമുള്ള ഭക്ഷ്യവസ്തുക്കളിലെ വിഷാംശ പരിശോധന സാധ്യമാകും. നിലവില്‍ പച്ചക്കറി സാമ്പിളുകള്‍ മൂന്ന് മാസത്തിലൊരിക്കല്‍ വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലേക്ക് അയക്കുകയാണ് പതിവ്. മേയ് ആദ്യവാരത്തോടെ ലാബ് പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമായാല്‍ ആഴ്ചതോറും പച്ചക്കറിയുടെ സാമ്പിള്‍ പരിശോധിക്കാന്‍ സാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.