ആദിവാസികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം വിദ്യാഭ്യാസം -ഡോ.പി.എസ്. ശ്രീകല കണ്ണൂർ: ആദിവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം അവർക്ക് വിദ്യാഭ്യാസം നൽകുകയെന്നതാണെന്ന് സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല പറഞ്ഞു. സാക്ഷരത മിഷൻ നടപ്പാക്കുന്ന സാമൂഹിക സാക്ഷരത പദ്ധതി 'സമഗ്ര'യുമായി ബന്ധപ്പെട്ട് കോളയാട് പഞ്ചായത്തിലെ മണ്ഡപം കോളനിയിലെ ആദിവാസി പഠിതാക്കളോട് സംസാരിക്കുകയായിരുന്നു അവർ. സാക്ഷരത മിഷൻ ഡയറക്ടറോടൊപ്പം ജില്ല കോഓഡിനേറ്റർ ഷാജു ജോൺ, അസി. കോഓഡിനേറ്റർ മുഹമ്മദ് ബഷീർ, നോഡൽ പ്രേരക് റീത്ത എന്നിവരും ഉണ്ടായിരുന്നു. knr photo ps sreekala literacy mission മണ്ഡപം കോളനിയിൽ ആദിവാസി പഠിതാക്കൾക്കൊപ്പം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.