- കണ്ണൂർ: സംസ്ഥാന രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച ഷുഹൈബ് വധക്കേസിെൻറ അന്വേഷണം സ്തംഭനത്തിൽ. കേസ് സി.ബി.െഎക്ക് വിടണമെന്ന ആവശ്യത്തിലുടക്കിയാണ് കേസന്വേഷണം തടസ്സപ്പെട്ടിരിക്കുന്നത്. സി.ബി.െഎ അേന്വഷണം വേണമെന്ന ഷുഹൈബിെൻറ കുടുംബത്തിെൻറ ആവശ്യം ഹൈകോടതിയുടെ പരിഗണനയിലാണ്. ഹൈകോടതി സിംഗിൾ ബെഞ്ച് സി.ബി.െഎക്ക് വിടാൻ ഉത്തരവിട്ട കേസ് ഡിവിഷൻ ബെഞ്ച് സ്റ്റേചെയ്യുകയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ ഷുഹൈബ് ഫെബ്രുവരി 12നാണ് കൊല്ലപ്പെട്ടത്. കൊലയിൽ നേരിട്ട് പെങ്കടുത്ത അഞ്ചുപേർ ഉൾപ്പെടെ സി.പി.എമ്മുകാരായ 11 പ്രതികളെ ഒരുമാസത്തിനകം പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, കൊലചെയ്തവരെ മാത്രമല്ല, ഗൂഢാലോചന നടത്തിയ മുതിർന്ന നേതാക്കളെയും പിടിക്കണമെന്നും അതിന് സി.ബി.െഎ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷുഹൈബിെൻറ കുടുംബവും കോൺഗ്രസും രംഗത്തുവന്നു. ആവശ്യം സംസ്ഥാനസർക്കാർ തള്ളിയതോടെ കുടുംബം കോടതിയെ സമീപിച്ചു. സിംഗിൾബെഞ്ച് വിധി സി.ബി.െഎ അന്വേഷണത്തിന് അനുകൂലമായതോടെ പൊലീസ് അന്വേഷണം നിലക്കുകയായിരുന്നു. അതേസമയം, ഷുഹൈബ് കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ് എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, കാര്യമായ തുടർനീക്കങ്ങളൊന്നും ഉണ്ടാകുന്നില്ല. സി.ബി.െഎക്ക് കൈമാറുന്നത് സംബന്ധിച്ച് കോടതിവിധി വരുന്നതിന് കാത്തിരിക്കുകയാണ് പൊലീസ്. ഷുഹൈബ് വധത്തിന് പിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്നതാണ് പ്രധാനപ്രതി ആകാശ് തില്ലേങ്കരി പൊലീസിന് നൽകിയ മൊഴി. ക്വേട്ടഷൻ ഏൽപിച്ച പ്രാദേശികനേതാക്കളോട് കാലുവെട്ടിയാൽ പോരെയെന്ന് ചോദിച്ചപ്പോൾ കൊല്ലാൻതന്നെ നിർദേശിച്ചുെവന്നാണ് ആകാശ് തില്ലേങ്കരിയുടെ മൊഴി. ഷുൈഹബ് വധത്തിന് പിന്നിലുള്ള ഗൂഢാലോചനയിലേക്ക് വെളിച്ചംവീശുന്ന മൊഴി സംബന്ധിച്ച് കാര്യമായ അന്വേഷണം നടന്നില്ല. അന്വേഷണം മുന്നോട്ടുപോയാൽ സി.പി.എം നേതൃത്വത്തിലേക്കും എത്താനിടയുണ്ട്. അതുകൊണ്ടുതന്നെ സി.ബി.െഎ അന്വേഷണഹരജിയുടെ പേരിൽ പൊലീസ് അന്വേഷണം നിലച്ചതിന് പിന്നിൽ സർക്കാർ താൽപര്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.