കേളകം: കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളിലെ വൈദ്യുതിതടസ്സം സംബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി കേളകം യൂനിറ്റ് അധികൃതർക്ക് നൽകിയ പരാതിയിൽ തീരുമാനമായി. കേളകം വ്യാപാരഭവനിൽ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ വിളിച്ചുചേർത്ത യോഗത്തിലുന്നയിച്ച പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് വ്യാപാരിനേതാക്കൾക്ക് ഉറപ്പുനൽകി. ചാണപ്പാറയിൽ പുതിയതായി സ്ഥാപിക്കുന്ന സബ്സ്റ്റേഷെൻറ പ്രവൃത്തികൾ കൂടുതൽ വേഗത്തിലാക്കുമെന്നും നാനാനിപൊയിൽ മുതൽ കേളകംവരെ പുതിയ 11 കെ.വി ലൈനുകൾ വലിച്ച് ഡിസംബറോടുകൂടി വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണുമെന്നും അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു. ഇരിട്ടി അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ എം.ടി. ബിജു, കേളകം അസിസ്റ്റൻറ് എൻജിനീയർ അഖിൽ ചാക്കോ, തുണ്ടിയിൽ അസിസ്റ്റൻറ് എൻജിനീയർ സുജിത്കുമാർ, വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി അംഗം പൗലോസ് കൊല്ലുവേലിൽ, യൂനിറ്റ് ജനറൽ സെക്രട്ടറി പോൾ വാഴക്കാലയിൽ, ട്രഷറർ ടോമി മാത്യു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.