പയ്യന്നൂരിൽ സംവിധായകരുടെ നേതൃത്വത്തിൽ സിനിമ പഠനകേന്ദ്രം തുടങ്ങും

പയ്യന്നൂർ: ഉത്തര മലബാറിലെ സിനിമ സംവിധായകരുടെ കൂട്ടായ്മയായ ഫിലിം ഡയറക്‌ടേഴ്സ് ക്ലബി​െൻറ നേതൃത്വത്തിൽ പയ്യന്നൂരിൽ സിനിമാപഠനകേന്ദ്രം ആരംഭിക്കുമെന്ന് സംവിധായകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ, -കാസർകോട് ജില്ലകളിലെ ചലച്ചിത്രസംവിധായകരുടെയും മുഖ്യ സഹസംവിധായകരുടെയും സംഗമം വ്യാഴാഴ്ച പയ്യന്നൂരിൽ നടന്നു. ഇരുജില്ലകളിലുമായി 60ഓളം സംവിധായകരുണ്ട്. സംഗമത്തിൽ സംവിധായകരുടെ കൂട്ടായ്മ ഫിലിം ഡയറക്ടേഴ്സ് ക്ലബ് എന്ന പേരിൽ രൂപവത്കരിച്ചു. സംവിധായകരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുകയും പരിഹരിക്കുകയും പരസ്പരം സഹായങ്ങൾ നൽകുകയുമാണ് ലക്ഷ്യം. നല്ല സിനിമകൾ പ്രേക്ഷകരിലെത്തിക്കാനും ശ്രമം നടത്തും. സിനിമ ചിത്രീകരണയൂനിറ്റ് എത്തിക്കുന്നത് ചെലവേറിയ കാര്യമായതിനാൽ സ്വന്തമായി ഒരു യൂനിറ്റ് ഒരുക്കാനും സംവിധായക കൂട്ടായ്മ ആലോചിക്കുന്നുണ്ട്. ഫിലിം ഡയറക്ടേഴ്സ് ക്ലബി​െൻറ ഉദ്ഘാടനം ഡിസംബറിൽ സിനിമാരംഗത്തെ പ്രമുഖരെ സംഘടിപ്പിച്ച് നടത്തും. സംഘടനയുടെ ബ്രോഷർപ്രകാശനം കൃഷ്ണൻ മുന്നാട്, മോഹൻ പയ്യന്നൂർ എന്നിവർ ചേർന്ന് നിർവഹിച്ചു. വാർത്താസമ്മേളനത്തിൽ പി.പി. ഗോവിന്ദൻ, മോഹൻ കുപ്ലേരി, പ്രദീപ് ചൊക്ലി, ഉൽപൽ വി. നായനാർ, ശ്രീജിത്ത് പലേരി, എം.ടി. അന്നൂർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.