മട്ടന്നൂർ ഉപജില്ല ശാസ്ത്രോത്സവം മാലൂരിൽ

ഉരുവച്ചാൽ: മട്ടന്നൂർ ഉപജില്ല ശാസ്ത്രോത്സവം മാലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. നവംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന മേളയിൽ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നായി 2000ലധികം വിദ്യാർഥികൾ പങ്കെടുക്കും. ശാസ്ത്രമേള പനമ്പറ്റ ന്യൂ യു.പി സ്കൂളിലും ഗണിതശാസ്ത്രം, സാമൂഹിക ശാസ്ത്രമേള, പ്രവൃത്തിപരിചയമേള എന്നിവ മാലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലുമാണ് നടക്കുക. ഇതിനായുള്ള സ്വാഗതസംഘം രൂപവത്കരണം ബുധനാഴ്ച ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മാലൂർ പഞ്ചായത്ത് പ്രസിഡൻറ് പി. അശോകൻ അധ്യക്ഷത വഹിച്ചു. മട്ടന്നൂർ എ.ഇ.ഒ എ.പി. അംബിക മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് പി. മൈഥിലി, പ്രിൻസിപ്പൽ കരിയാടൻ സുനിൽ, പ്രധാനാധ്യാപിക എം. വനജാക്ഷി, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുറുമാണി മനോജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം. ശാന്ത, പഞ്ചായത്തംഗവും പി.ടി.എ പ്രസിഡൻറുമായ പാറാലി ശിവപ്രസാദ്, പുത്തലത്ത് അനിൽ, എം. ഹാഷിം, മുണ്ടാണി പുരുഷോത്തമൻ, മാലൂർ പൊലീസ് സബ് ഇൻസ്പെക്ടർ രാഘവൻ എന്നിവർ സംസാരിച്ചു. വിവിധ കമ്മിറ്റികളും രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.