പാപ്പിനിശ്ശേരി: കല്യാശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം നേതാവുമായ പി. ബാലൻ (64) നിര്യാതനായി. 2000- മുതൽ 2010വരെ കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറായിരുന്നു. നിലവിൽ സി.പി.എം പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി അംഗവും കല്യാശ്ശേരി വീവേഴ്സ് സൊസൈറ്റി പ്രസിഡൻറായും പ്രവർത്തിച്ചുവരുകയായിരുന്നു. പാപ്പിനിശ്ശേരി ഹൗസിങ് സൊസൈറ്റിയുടെ മുൻ പ്രസിഡൻറും കെ.എസ്.കെ.ടി.യു ജില്ല കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ മംഗളൂരുവിലാണ് മരിച്ചത്. മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ 10വരെ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിലും 10 മുതൽ 12വരെ മാങ്ങാട്ട് കൃഷ്ണപ്പിള്ള മന്ദിരത്തിലും തുടർന്ന് മാങ്ങാട് തെരുവിലെ വീട്ടിലും പൊതുദർശനത്തിന് വെക്കും. മാങ്ങാട് തെരുവിലെ പരേതരായ കണ്ണൻ-പാറു ദമ്പതികളുടെ മകനാണ്. ഭാര്യ:- കമലാക്ഷി (മുൻ കെൽട്രോൺ ജീവനക്കാരി). മകൾ: അപർണ (ബിരുദ വിദ്യാർഥിനി). സംസ്കാരം ഞായറാഴ്ച ഉച്ച ഒരു മണിക്ക് മാങ്ങാട് തെരു ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.