ഐ.സി.എസ്.ഇ^ഐ.എസ്‌.സി സ്‌കൂള്‍ കലോത്സവം: തൃശൂര്‍ പൂങ്കുന്നം ഹരിശ്രീ വിദ്യാനിധിക്ക് ഇരട്ടക്കിരീടം

ഐ.സി.എസ്.ഇ-ഐ.എസ്‌.സി സ്‌കൂള്‍ കലോത്സവം: തൃശൂര്‍ പൂങ്കുന്നം ഹരിശ്രീ വിദ്യാനിധിക്ക് ഇരട്ടക്കിരീടം കണ്ണൂര്‍: ഐ.സി.എസ്.ഇ-ഐ.എസ്‌.സി സംസ്ഥാന കലോത്സവത്തില്‍ തൃശൂര്‍ ഹരിശ്രീ വിദ്യാനിധി സ്‌കൂളിന് ഇരട്ടക്കിരീടം. അവസാനദിനമായ ഇന്നലെ മുഴുവൻ മത്സരങ്ങളും കഴിഞ്ഞപ്പോൾ ഐ.സി.എസ്.ഇ വിഭാഗത്തില്‍ 45 പോയൻറും െഎ.എസ്‌.സി വിഭാഗത്തില്‍ 37 പോയൻറും നേടിയാണ് ഹരിശ്രീ ഇരട്ടനേട്ടം സ്വന്തമാക്കിയത്. ഐ.എസ്‌.സി വിഭാഗത്തില്‍ 30 പോയൻറ് നേടിയ ആതിഥേയരായ കണ്ണൂര്‍ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് റണ്ണേഴ്സ് അപ്. തൃശൂര്‍ സാന്ദീപനി വിദ്യാനികേതന്‍ 26 പോയേൻറാടെ മൂന്നാം സ്ഥാനം നേടി. ഐ.സി.എസ്.ഇ വിഭാഗത്തില്‍ 41 പോയൻറുമായി തൃശൂര്‍ സാന്ദീപനി വിദ്യാനികേതൻ രണ്ടാം സ്ഥാനവും 23 പോയൻറുമായി കണ്ണൂര്‍ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൂന്നാംസ്ഥാനവും നേടി. സമാപന സമ്മേളനം കെ.എം. ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷത വഹിച്ചു. സിനിമാ താരങ്ങളായ സനൂഷയും സനൂപും വിശിഷ്ടാതിഥികളായി. എ.എസ്‌.ഐ.എസ്‌.സി കേരള റീജ്യൻ സെക്രട്ടറി ഫാ. ജോര്‍ജ് മാത്യു, സംഘാടകസമിതി ചെയര്‍മാന്‍ ഫാ. എബ്രഹാം പറേമ്പട്ട്, ജനറല്‍ കണ്‍വീനര്‍ ഫാ. ബിനു ചെറുകര, ശ്രീപുരം സ്‌കൂള്‍ പി.ടി.എ പ്രസിഡൻറ് സി.കെ. കുര്യാച്ചന്‍ എന്നിവര്‍ പങ്കെടുത്തു. ശ്രീപുരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രഫ. സി.ടി. ടൈറ്റസ് സ്വാഗതവും ബി. റീന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.