കാസർകോട്: സംയുക്ത കർഷക സമിതി സംഘടിപ്പിക്കുന്ന വടക്കൻ മേഖല ജാഥ തുടങ്ങി. കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പി.എ. നായർ അധ്യക്ഷത വഹിച്ചു. ജാഥ ലീഡർ കർഷക സംഘം സംസ്ഥാന ട്രഷറർ എം. പ്രകാശൻ, മാനേജർ സംസ്ഥാന ജോയൻറ് സെക്രട്ടറി സി.എച്ച്. കുഞ്ഞമ്പു, സി.പി.എം ജില്ല സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ, സി.പി.ഐ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, എൽ.ഡി.എഫ് കൺവീനർ പി.രാഘവൻ, പി. ജനാർദനൻ, കെ. കുഞ്ഞിരാമൻ എം.എൽ.എ, എം.വി.കോമൻ നമ്പ്യാർ, എം.അനന്തൻ നമ്പ്യാർ, മുനീർ കണ്ടാളം, പി.പി. അടിയോടി എന്നിവർ സംസാരിച്ചു. കെ. ഭുജംഗഷെട്ടി സ്വാഗതം പറഞ്ഞു. എ. പ്രദീപൻ, പി.എം. ജോയി, കുഞ്ഞഹമ്മദ്കുട്ടി, ഡോ. അമ്പി ചിറയിൽ, കെ.പി. കൃഷ്ണൻകുട്ടി, കെ. ശിവദാസൻ, പി.കെ. ബാബു എന്നിവർ ജാഥയിൽ സ്ഥിരാംഗങ്ങളാണ്. karshaka jatha udghatanam: സംയുക്ത കർഷക സമിതി സംഘടിപ്പിക്കുന്ന വടക്കൻ മേഖല ജാഥ കാസർകോട്ട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.