അമൃതം പൊടിയിൽ സ്വാദിഷ്​ട വിഭവങ്ങളൊരുക്കി വീട്ടമ്മമാർ

അഞ്ചരക്കണ്ടി: വീട്ടമ്മമാർ അമൃതം പൊടിയുപയോഗിച്ച് തയാറാക്കിയത് സ്വാദിഷ്ടമായ വിഭവങ്ങൾ. അംഗൻവാടിയിലെ കുട്ടികളുടെ രക്ഷിതാക്കളാണ് പാചക മത്സരത്തിൽ വൈവിധ്യമാർന്ന വിഭവങ്ങളൊരുക്കിയത്. മാമ്പ ഈസ്റ്റ് എൽ.പി സ്കൂളിന് സമീപത്തുള്ള എക്കാൽ അംഗൻവാടിയിലാണ് അമ്മമാരുടെ പാചക മത്സരം നടന്നത്. അംഗൻവാടിയിൽ പഠനത്തിനെത്തുന്ന എല്ലാ കുട്ടികൾക്കും അമൃതം പൊടി കൊടുക്കാറുണ്ട്. എന്നാൽ, മഹാഭൂരിപക്ഷം രക്ഷിതാക്കളും ഇതി​െൻറ പോഷക മേന്മകൾ മനസ്സിലാക്കാതെ കളയുകയാണ് ചെയ്യാറുള്ളത്. അമൃതം പൊടി ഉപയോഗിച്ച് കൂടുതൽ ഭക്ഷണവിഭവങ്ങൾ കുട്ടികൾക്ക് കൊടുക്കാമെന്നുള്ള പുതിയ അറിവും അനുഭവ പാഠവുമാണ് മത്സരത്തിലൂടെ മനസ്സിലാക്കി ക്കൊടുത്തത്. ഇടിയപ്പം, മൂന്ന് തരത്തിലുള്ള ഉണ്ട, ഇലയട, കറപ്പയട, പുട്ട്, പുഡിങ് തുടങ്ങി പത്തോളം വിഭവമാണ് മത്സരത്തിനായി തയാറാക്കിയത്. പരിപാടിയുടെ ഉദ്ഘാടനം അഞ്ചരക്കണ്ടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. സുരേന്ദ്രൻ നിർവഹിച്ചു. വാർഡ് അംഗം സീന ആനന്ദൻ അധ്യക്ഷത വഹിച്ചു. രൂപ, സി. സനീഷ്, ടി.കെ. ഷഫീർ എന്നിവർ സംസാരിച്ചു. മത്സരത്തിൽ ഒന്നാം സ്ഥാനം കെ. പ്രിയയും രണ്ടാം സ്ഥാനം ചൈതന്യയും കരസ്ഥമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.