പു​ണെയിൽ ഭൂവുടമയുടെ മർദനമേറ്റ്​ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക്​

മുംബൈ: പുണെക്കടുത്ത് ശിവാപുരിൽ കണ്ണൂർ സ്വദേശിയായ ഹോട്ടൽ ഉടമ മർദനത്തിനിടെ മരിച്ച സംഭവത്തിൽ ഭൂഉടമക്ക് എതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. ശിവാപുരിൽ 40 വർഷമായി 'സാഗർ' ഹോട്ടൽ നടത്തിവരുകയായിരുന്ന പെരളശ്ശേരിയിലെ അബ്ദുൽ അസ്സീസാണ് ബുധനാഴ്ച മർദനത്തിന് ഇരയായി മരിച്ചത്. പാട്ടത്തിന് എടുത്ത ഹോട്ടൽ കെട്ടിടത്തെ ചൊല്ലി ഭൂവുടമ സഞ്ജയ് കോണ്ടെയുമായുള്ള തർക്കത്തിനിടെയാണ് മർദനം ഏറ്റത്. സഞ്ജയ് കോണ്ടെ അബ്ദുൽ അസീസിനെ വടികൊണ്ട് അടിക്കുകയും നിലത്തുവീണ അദ്ദേഹത്തെ ചവിട്ടുകയും ചെയ്തെന്ന് ദൃക്സാക്ഷികൾ പറയുന്നു. മലയാളി സംഘടനകളുടെ സമ്മർദത്തെ തുടർന്ന് ഖേഡ്ശിവാപുർ പൊലീസാണ് സഞ്ജയ് കോണ്ടെക്ക് എതിരെ 304 വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതി ഒളിവിലാണ്. പുണെ സസൂൺ ഹോസ്പിറ്റലിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടുനൽകി. നാനാപേട്ട് പുണെ കേരള മുസ്ലിം ജമാഅത്തിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക് തിരിച്ചു. ഭാര്യ: നജ്മ. മക്കൾ: റയീസ്, റമീസ്, നജിം, റഹീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പെരളശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.