പാപ്പിനിശ്ശേരി: പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മണൽക്കടത്ത് ലോറി നിയന്ത്രണംവിട്ട് വീട്ടുമതിലും വൈദ്യുതിത്തൂണും തകർത്തു. ലോറിയിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടു. പൊലീസ് ലോറി കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ രണ്ടിന് പാപ്പിനിശ്ശേരി പാറക്കൽ റോഡിലാണ് സംഭവം. അനധികൃത മണൽക്കടത്ത് ലോറി ഇടിച്ചുകയറി വൈദ്യുതിത്തൂൺ മുറിഞ്ഞു. ശബ്ദംകേട്ട് എത്തിയ നാട്ടുകാരും പൊലീസിനൊപ്പം ലോറി പിടികൂടാൻ ഇറങ്ങി. പാറക്കല്ലിനു സമീപം ജങ്ഷനിൽവെച്ച് ലോറി കസ്റ്റഡിയിൽ എടുത്തു. വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നിർദേശപ്രകാരം എ.എസ്.ഐ പ്രസാദ്, സിവിൽ പൊലീസ് ഓഫിസർ വിനോദ് എന്നിവർ ചേർന്നാണ് മണൽക്കടത്ത് ലോറി പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.