കെൽട്രോണിൽ മൂന്നര പതിറ്റാണ്ടിനുശേഷം ടൂൾ ഡൗൺ സമരം

പാപ്പിനിശ്ശേരി: സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ജീവനക്കാർ മൂന്നര പതിറ്റാണ്ടിനുശേഷം ടൂൾ ഡൗൺ സമരം നടത്തി. ശമ്പളപരിഷ്കരണ നടപടി അനിശ്ചിതമായി നീളുന്നതിലും കെൽട്രോൺ മാനേജ്മ​െൻറി​െൻറ പിടിപ്പുകേടിനെതിരെയുമാണ് ജീവനക്കാർ വേറിട്ട സമരത്തിനിറങ്ങിയത്. രാവിലെ 10 മുതൽ 12വരെയായിരുന്നു സമരം. സമരത്തിൽ ഭൂരിഭാഗം ജീവനക്കാരും പങ്കെടുത്തതായി സംയുക്ത ട്രേഡ് യൂനിയൻ നേതാക്കൾ പറഞ്ഞു. കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി), ഡെമോക്രാറ്റിക് കെൽട്രോൺ എംപ്ലോയീസ് യൂനിയൻ, കെൽട്രോൺ എംപ്ലോയീസ് ഓർഗനൈസേഷൻ എന്നീ സംഘടനകൾ സംയുക്തമായാണ് ടൂൾ ഡൗൺ സമരം നടത്തിയത്. സമരത്തിന് എം. ഗണപതി, കെ.വി. കരുണാകരൻ, എം.പി. ഇസ്മയിൽ, കെ. രാമകൃഷ്ണൻ, പി.എസ്.എ. തങ്ങൾ എന്നിവർ നേതൃത്വം നൽകി. പണിമുടക്ക് ഉൾപ്പെടെയുള്ള സമരത്തിനും വിവിധ യൂനിയനുകൾ ഒരുക്കംതുടങ്ങിയതായി നേതാക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.