കല്യാശ്ശേരി: ബാലഗോകുലം ഘോഷയാത്രക്കാവശ്യമായ നിശ്ചലദൃശ്യം സജ്ജീകരിച്ച കല്യാശ്ശേരി കണ്ടന്തള്ളി ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപത്തെ റിട്ട. എസ്.ഐയുടെ വീടിനുനേരേ ആക്രമണം. കണ്ണൂർ എ.ആർ ക്യാമ്പിൽനിന്ന് വിരമിച്ച പി. ഗംഗാധരെൻറ വീടിെൻറ ജനൽച്ചില്ലുകളാണ് ആക്രമിസംഘം തകർത്തത്. ബുധനാഴ്ച പുലർച്ചെ രേണ്ടാടെയാണ് ആക്രമണം നടന്നതെന്ന് വീട്ടുകാർ പറഞ്ഞു. ജനൽച്ചില്ലുകൾ പൊട്ടുന്ന ശബ്്ദംകേട്ട് വീട്ടുകാർ വാതിൽതുറന്ന് പുറത്തേക്കുവരുന്നതിനിടെ ആക്രമിസംഘം രക്ഷപ്പെട്ടു. മാങ്ങാട് എരിഞ്ഞീക്കിൽ ഭഗവതിക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച പഴശ്ശിരാജ ബാലഗോകുലത്തിെൻറ നിശ്ചലദൃശ്യമാണ് ഗംഗാധരെൻറ വീട്ടിൽനിന്ന് സജ്ജമാക്കിയത്. വളപട്ടണം സി.ഐ, കണ്ണപുരം എസ്.ഐ എന്നിവരടക്കമുള്ള പൊലീസ് സംഘം വീട്ടിലെത്തി ആക്രമണങ്ങൾ നടന്ന ഭാഗങ്ങൾ പരിശോധിച്ചു. ഗംഗാധരെൻറ മകൻ സനിൽകുമാർ ബി.ജെ.പി അനുഭാവിയാണ്. ബി.ജെ.പി നേതാക്കളായ ബിജു തുത്തി, പി.വി. പ്രസാദ്, വിജയൻ മാങ്ങാട് തുടങ്ങിയവർ വീട് സന്ദർശിച്ചു. ആക്രമണത്തിന് പിന്നിൽ സി.പി.എം ആണെന്ന് നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.