കണ്ണൂർ: ശ്രീകൃഷ്ണ ജന്മാഷ്ടമിദിനത്തിെൻറ ഭാഗമായി ബാലഗോകുലത്തിെൻറ നേതൃത്വത്തിലുള്ള ശോഭായാത്രയും 'മഹദ്ജന്മങ്ങൾ മാനവനന്മക്ക്' എന്ന സന്ദേശമുയർത്തി സി.പി.എം നേതൃത്വത്തിൽ സാംസ്കാരിക ഘോഷയാത്രയും നടക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ചൊവ്വാഴ്ച വൈകീട്ടാണ് സി.പി.എം നേതൃത്വത്തിലുള്ള സാംസ്കാരിക ഘോഷയാത്രയും ബാലഗോകുലത്തിെൻറ നേതൃത്വത്തിലുള്ള ശോഭായാത്രയും നടക്കുന്നത്. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ മൂന്നു ഘട്ടങ്ങളിലായി നേതൃത്വത്തെ വിളിച്ചുചേർത്ത നിർദേശങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കണം രണ്ടു പരിപാടികളും സംഘടിപ്പിക്കേണ്ടത്. അല്ലാത്തപക്ഷം അനുമതിക്കായി അപേക്ഷ നൽകിയ ആളുൾെപ്പടെയുള്ളവർക്കെതിരെ കേസെടുത്ത് കർശനനടപടി സ്വീകരിക്കുമെന്ന് ഇരുവിഭാഗങ്ങളെയും പൊലീസ് അറിയിച്ചിട്ടുണ്ട്. ഘോഷയാത്രയും ശോഭായാത്രയും കടന്നുപോകേണ്ട സമയവും പൊലീസ് സ്റ്റേഷനുകളിൽനിന്ന് നിശ്ചയിച്ച് നൽകിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. ജില്ലയിലാെക മൂവായിരത്തോളം പൊലീസുകാരെ സുരക്ഷക്കായി വിന്യസിക്കുമെന്ന് ജില്ല പൊലീസ് ചീഫ് ജി. ശിവവിക്രം അറിയിച്ചു. കഴിഞ്ഞ മൂന്നു വർഷമായി സി.പി.എം നേതൃത്വത്തിൽ സാംസ്കാരിക ഘോഷയാത്ര നടന്നുവരുന്നുണ്ട്. കഴിഞ്ഞവർഷം ഇരുപാർട്ടികളും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചതിനാൽ ഇക്കുറി ഇതൊഴിവാക്കുന്നതിനായി പൊലീസ് കർശന നിർദേശങ്ങളാണ് ഇരുവിഭാഗങ്ങളുടെയും നേതൃത്വങ്ങൾക്ക് നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.