ബാര്‍ അറ്റാച്ച്ഡ് സ്‌കൂളുകള്‍ തുറക്കുന്നകാലം വിദൂരമല്ല-- -വി.ഡി. സതീശന്‍ കണ്ണൂര്‍: ബാര്‍ അറ്റാച്ച്ഡ് ഹോട്ടലുകള്‍പോലെ നാളെ കേരളത്തിൽ ബാര്‍ അറ്റാച്ച്ഡ് സ്‌കൂളുകള്‍ തുറക്കുന്ന കാലം വിദൂരമല്ലെന്നും അതാണ് ഇടതുസര്‍ക്കാറിെൻറ മദ്യനയമെന്നും കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് മദ്യമൊഴുക്കാനുള്ള ഇടതു സര്‍ക്കാറിെൻറ നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭ സമരത്തിെൻറ ഭാഗമായി കലക്ടറേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിെൻറ മദ്യനയം മാറ്റുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍, മദ്യവർജനമെന്നുപറഞ്ഞ് നടന്നവര്‍ മദ്യവ്യാപനത്തിന് വേണ്ടി ശ്രമിക്കുന്നത് വാഗ്ദാന ലംഘനമാണ്. െതരഞ്ഞെടുപ്പ് സമയത്ത് മദ്യമുതലാളിമാരില്‍നിന്നും സ്വാശ്രയ മാനേജ്മെൻറില്‍ നിന്നും മറ്റും വാങ്ങിയ കോടിക്കണക്കിന് രൂപക്ക് ഉപകാര സ്മരണയായാണ് മദ്യഷോപ്പുകള്‍ തുറക്കാനുള്ള അനുമതിയെന്നും സ്വാശ്രയ മാനേജ്മെൻറുകൾക്ക് അവര്‍ ചോദിച്ച പണം വിദ്യാർഥികളില്‍നിന്നും ഈടാക്കാന്‍ അനുമതി നല്‍കിയതും ഉപകാരസ്മരണയാണെന്നും സതീശന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി. രാമകൃഷ്ണന്‍, വി.എ. നാരായണന്‍, സുമ ബാലകൃഷ്ണന്‍, സജീവ് ജോസഫ്, ജില്ല യു.ഡി.എഫ് െചയർമാൻ പ്രഫ. എ.ഡി. മുസ്തഫ, റഷീദ് കവ്വായി, നൗഷാദ് വാഴവളപ്പില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.