പാചകവാതക വിതരണ തൊഴിലാളികളുടെ പണിമുടക്ക്​; ഉപഭോക്​താക്കൾ ദുരിതത്തിൽ

കണ്ണൂർ: പാചകവാതക വിതരണ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് സമരത്തെത്തുടർന്ന് മലയോര നിവാസികൾ ഉൾെപ്പടെയുള്ള ഉപഭോക്താക്കൾ ദുരിതത്തിൽ. ബക്രീദ്, ഒാണം ആഘോഷങ്ങൾ ഒന്നിച്ചെത്തിയ ഇൗ വർഷം മിക്ക വീടുകളിലും പാചകവാതകം കഴിഞ്ഞത് ദുരിതത്തിലാക്കിയിട്ടുണ്ട്. നഗരപ്രദേശങ്ങളിലുള്ളവരും പാചകവാതകം ലഭ്യാമാകാതായതോടെ ദുരിതത്തിലായിട്ടുണ്ട്. ജില്ലയിലെ പാചകവാതക വിതരണത്തിനായുള്ള 44 ഒാഫിസുകളും പണിമുടക്കിനെ തുടർന്ന് അടഞ്ഞുകിടക്കുകയാണ്. മലയോര മേഖലയിൽ വാഹനങ്ങളിൽ പാചകവാതക വിതരണത്തെ ആശ്രയിച്ചുവന്ന കുടുംബങ്ങളും ഏറെ ദുരിതത്തിലായി. ഒാണത്തിനുള്ള ബോണസ് നൽകണമെന്ന തൊഴിലാളികളുടെ ആവശ്യം ഉടമകൾ അംഗീകരിക്കാത്തതാണ് സമരത്തിന് കാരണം. െസപ്റ്റംബർ ഏഴിന് ആരംഭിച്ച സമരം നാലുദിവസം പിന്നിട്ടിട്ടും ഒത്തുതീർപ്പായിട്ടില്ല. തിങ്കളാഴ്ച കലക്ടർ ഇടപെട്ട് യോഗം വിളിച്ചുചേർത്തെങ്കിലും ഉടമകൾ പെങ്കടുക്കില്ലെന്നറിയിച്ചതോടെ മാറ്റിവെച്ചു. സമരം അവസാനിപ്പിക്കാൻ കർശന നടപടിയുണ്ടാവാത്തതിൽ ഉപഭോക്താക്കൾക്കിടയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.