കണ്ണൂർ: എസ്.ടി.യു സംസ്ഥാന നേതൃ ക്യാമ്പും േട്രഡ് യൂനിയൻ സമ്മേളനവും കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 13,14 തീയതികളിൽ പയ്യാമ്പലം മർമറ ബീച്ച് റിസോർട്ടിലാണ് ക്യാമ്പ്. 13ന് രാവിലെ 11ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് അഹമ്മദ് കുട്ടി ഉണ്ണികുളം അധ്യക്ഷത വഹിക്കും. കേരള പത്രപ്രവർത്തക യൂനിയൻ നിയുക്ത പ്രസിഡൻറ് കമാൽ വരദൂരിനെ ചടങ്ങിൽ ആദരിക്കും. ഉച്ച 2.30 മുതൽ േട്രഡ് യൂനിയൻ സെഷൻ നടക്കും. പി.എഫ് നിയമങ്ങളും പരിഷ്കാരങ്ങളും, േട്രഡ് യൂനിയൻ നിയമ പരിഷ്കാരങ്ങൾ, വ്യക്തിത്വ വികസനവും പൊതുപ്രവർത്തകരും എന്നീ വിഷയങ്ങളിൽ ചർച്ചയുണ്ടാവും. 14നു രാവിലെ 10ന് സംഘടന നയരേഖയും പൊതുചർച്ചയും. ഉച്ചക്ക് 12.30ന് സമാപന സമ്മേളനം ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ് എം.എ. കരീം അധ്യക്ഷത വഹിക്കും. പ്രമുഖർ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ അഹമ്മദ് കുട്ടി ഉണ്ണികുളം, എം. റഹ്മത്തുല്ല, എം.എ. കരീം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.