അനാഥ കുരുന്നുകൾക്കൊപ്പം ഓണമാഘോഷിച്ച്​ ചെട്ടിയാംപറമ്പിലെ യുവാക്കൾ

കേളകം: അനാഥത്വംപേറുന്ന കുരുന്നുബാല്യങ്ങൾക്ക് ചെട്ടിയാംപറമ്പിലെ യുവജനങ്ങൾ ചേട്ടന്മാരും ചേച്ചിമാരുമായി. ഇടവകയിലെ മറ്റു കുട്ടികളോടൊപ്പം അവർ ആടിപ്പാടി ഉല്ലസിച്ചു. കെ.സി.വൈ.എം ചെട്ടിയാംപറമ്പ യൂനിറ്റി​െൻറ നേതൃത്വത്തിലാണ് കണിച്ചാർ ജീസസ് ശിശുഭവൻ, എടൂർ സ്നേഹഭവൻ എന്നിവിടങ്ങളിലെ കുട്ടികളുമൊത്ത് കളികളും സദ്യയും സമ്മാനങ്ങളും ഒരുക്കി ഒാണമാഘോഷിച്ചത്. വി ലൗ ചാരിറ്റബിൾ സൊസൈറ്റിയുടെയും കൂത്തുപറമ്പ് എം.ഇ.എസ് കോളജ് വിദ്യാർഥികളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കുഞ്ഞുമോൻ കണിയാഞ്ഞാലിൽ അധ്യക്ഷത വഹിച്ചു. ചെട്ടിയാംപറമ്പ പള്ളി വികാരി ഫാ. മനോജ് ഒറ്റപ്ലാക്കൽ, പ്രഫ. ജാബിർ, സിസ്റ്റർ വിമല, സിസ്റ്റർ കൃപ റോസ്, ഗ്രെസൺ ഉള്ളാഹയിൽ, കെ.സി.വൈ.എം യൂനിറ്റ് പ്രസിഡൻറ് എബിൻ പൊങ്ങാംപാറ, കമൽ കിഴക്കെയിൽ, മനു കളപ്പുര, മനു വിലങ്ങുപാറ, ജിത്തു ചുണ്ടമണ്ണിൽ, ജോസ്ന തേനാകര, കരിഷ്മ കിഴക്കെയിൽ, നിവ്യ പെരുമത്ര, നയന മാമൂട്ടിൽ, തങ്കച്ചൻ പാലത്തിങ്കൽ, തോമസ് മുഞ്ഞനാട്ട്, ഷോജി അയലക്കുന്നേൽ, തോമസ് ഏറത്തോട്ടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.