സംസ്ഥാന ചലച്ചിത്ര പുരസ്​കാരസമർപ്പണം ഇന്ന്​ തലശ്ശേരിയിൽ

തലശ്ശേരി: 47ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങിന് തലശ്ശേരി ഒരുങ്ങി. ഞായറാഴ്ച വൈകീട്ട് ആറിന് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമര്‍പ്പണം നിര്‍വഹിക്കും. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന് മുഖ്യമന്ത്രി സമ്മാനിക്കും. തുടർന്ന് മികച്ചസിനിമ, നടന്‍, നടി തുടങ്ങിയ മറ്റ് 42 അവാര്‍ഡുകളും അദ്ദേഹം സമ്മാനിക്കും. മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, കെ.കെ. ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, തോമസ്ചാണ്ടി, ചലച്ചിത്രതാരങ്ങളായ ഇന്നസ​െൻറ് എം.പി, മുകേഷ് എം.എല്‍.എ, കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ, സംഗീതനാടക അക്കാദമി ചെയര്‍പേഴ്സൻ കെ.പി.എ.സി. ലളിത, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ലെനിൻ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. നടിമാരായ ഷീലയും മഞ്ജുവാര്യരുമാണ് മുഖ്യാതിഥികള്‍. 13 ചലച്ചിത്രപ്രതിഭകളെ ആദരിക്കും. തുടർന്ന് ചലച്ചിത്രതാരം ശോഭനയും സംഘവും അവതരിപ്പിക്കുന്ന നൃത്തവിരുന്നും എം. ജയചന്ദ്രന്‍ നയിക്കുന്ന സംഗീതവിരുന്നും രമേഷ്പിഷാരടിയും സംഘവും അണിനിരക്കുന്ന ഹാസ്യകലാവിരുന്നുമുണ്ടാകും. പാസുള്ളവർക്ക് വൈകീട്ട് നാലു മുതല്‍ സ്‌റ്റേഡിയത്തില്‍ പ്രവേശനം അനുവദിക്കും. ഇരുചക്രവാഹനങ്ങള്‍ ഗ്രൗണ്ടിന് സമീപത്തേക്ക് വരാന്‍ അനുവദിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.