ചക്കരക്കല്ല്: അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരൻ മരിച്ചു. ചെമ്പിലോട് വങ്കണയിലെ നാലുതെങ്ങിൽ ഹൗസിൽ എം. അശോകനാണ് (53) മരിച്ചത്. ആഗസ്റ്റ് എട്ടിന് താഴെചൊവ്വയിലായിരുന്നു അപകടം. അശോകൻ സഞ്ചരിച്ച സ്കൂട്ടറിന് പിറകിൽ ലോറിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് മംഗളൂരു സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. സി.പി.എം വങ്കണ ബ്രാഞ്ചംഗവും മൗവ്വഞ്ചേരി കോ-ഓപറേറ്റിവ് റൂറൽ ബാങ്ക് മുണ്ടേരിമെട്ട ബ്രാഞ്ച് മാനേജറുമാണ്. ഭാര്യ: മിനി (പോസ്റ്റ് ഒാഫിസ് ആർ.ഡി ഏജൻറ്). മക്കൾ: ഐശ്വര്യ, അനുശ്രീ. (ഇരുവരും പെരളശ്ശേരി എ.കെ.ജി സ്മാരക എച്ച്.എസ്.എസ് വിദ്യാർഥികൾ). സഹോദരങ്ങൾ: എൻ. ബാലകൃഷ്ണൻ (കൗൺസിലർ, കണ്ണൂർ കോർപറേഷൻ, സി.പി.എം എടക്കാട് ഏരിയ കമ്മിറ്റിയംഗം), സഹദേവൻ, ഹരീന്ദ്രൻ, എം. അജയകുമാർ (സെക്രട്ടറി, കെ.എസ്.ടി.എ കണ്ണൂർ നോർത്ത് ഉപജില്ല), ശ്രീജ (അധ്യാപിക, അഴീക്കോട് ഹയർസെക്കൻഡറി സ്കൂൾ), എം. അനിൽ കുമാർ (സി.പി.എം വങ്കണ ബ്രാഞ്ച് സെക്രട്ടറി), ശ്രീജിത്ത്, ശ്രീജേഷ്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വീട്ടിലെത്തി അനുശോചനമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.