തിരുവനന്തപുരം: വടക്കേ ഇന്ത്യയിലെ കനത്തമഴയെ തുടർന്ന് താഴെപ്പറയുന്ന ട്രെയിനുകൾ താൽക്കാലികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സെപ്റ്റംബർ എട്ടിനും 15നും മധ്യപ്രദേശിലെ ഗുവാഹതിയിൽനിന്ന് രാവിലെ 6.20ന് പുറപ്പെടുന്ന ഗുവാഹതി–തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (12508), സെപ്റ്റംബർ ഒമ്പതിനും 16നും രാത്രി 11.05ന് അസമിലെ ദിബ്രുഗഡിൽനിന്ന് പുറപ്പെടുന്ന ദിബ്രുഗഡ്–കന്യാകുമാരി വിവേക് എക്സ്പ്രസ് (15906), ഗുവാഹതിയിൽനിന്ന് സെപ്റ്റംബർ 13ന് രാവിലെ 6.20ന് പുറപ്പെടുന്ന ഗുവാഹതി–തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (12516), സെപ്റ്റബർ 10ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുലർച്ചെ 12.40ന് പുറപ്പെടുന്ന തിരുവനന്തപുരം –ഗുവാഹതി എക്സ്പ്രസ് (12515), 12ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് വൈകീട്ട് 5ന് പുറപ്പെടുന്ന തിരുവനന്തപുരം –ഗുവാഹതി എക്സ്പ്രസ്(12507).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.