കോൺഗ്രസ് പ്രവർത്തകനുനേരെ ആക്രമണം

പാനൂർ: സെൻട്രൽ എലാങ്കോട് ബി.ജെ.പി പ്രവർത്തകർ കോൺഗ്രസ് പ്രവർത്തക​െൻറ വീട് ആക്രമിച്ചതായി പരാതി. പാറക്ക് താഴെ വാസുവി​െൻറ വീടിന് നേരെയാണ് ബുധനാഴ്ച രാത്രി ഒരുസംഘം ആക്രമണം നടത്തിയത്. ആർ.എസ്.എസ് കാര്യവാഹകിനെ വാസുവി​െൻറ മകനും ബന്ധുക്കളായ രണ്ടുപേരും ചേർന്ന് മർദിച്ചുവെന്നാരോപിച്ചാണ് സംഘടിച്ചെത്തിയ ആർ.എസ്.എസ് പ്രവർത്തകർ വീട്ടിലെത്തി വാതിൽ തകർത്ത് വാസുവിനെ മർദിച്ചത്. മർദനമേറ്റ വാസുവിനെ (58) തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. വാസുവിനെ മർദിക്കുന്നത് തടയാൻ ചെന്ന സ്ത്രീകളടക്കമുള്ള ഏതാനുംപേർക്കും മർദനമേറ്റിട്ടുണ്ട്. വാസുവി​െൻറ വീട്ടുപറമ്പിൽ കണ്ടെത്തിയ മദ്യക്കുപ്പിയെ ചൊല്ലി രാത്രി ആർ.എസ്.എസ് പ്രവർത്തകരുമായി വാസുവി​െൻറ മകനും ബന്ധുക്കളുമടങ്ങുന്ന സംഘം വാക്കേറ്റമുണ്ടാവുകയും ഏറ്റുമുട്ടുകയും ചെയ്തിരുന്നുവത്രെ. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാനൂർ പൊലീസ് മകനെയും ബന്ധുക്കളായ രണ്ടുപേരെയും പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.