മലയോരമേഖലയിലെ ഹോട്ടലുകളിൽ ഉൗണിന് പല വില

കേളകം: മലയോരമേഖലയിലെ ഹോട്ടലുകളിൽ ഉൗണിന് ഈടാക്കുന്നത് പല വില. പേരാവൂർ, മണത്തണ, കണിച്ചാർ, കേളകം, കൊട്ടിയൂർ എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ഉൗണിന് വ്യത്യസ്ത വിലയാണ്. കേളകത്ത് പുതുതായി തുടങ്ങിയ ഹോട്ടലിൽനിന്ന് ഉച്ചയൂണും ഒരു മത്തിയും കഴിച്ചതിന് 50 രൂപയാണ് ഈടാക്കിയത്. എന്നാൽ, ഇതേ ഭക്ഷണം കണിച്ചാർ, മഞ്ഞളാംപുറം എന്നിവിടങ്ങളിൽനിന്ന് കഴിച്ചാൽ 40 രൂപേയ കൊടുക്കേണ്ടൂ. 30നും 50നും ഇടയിലാണ് ഹോട്ടലുകൾ ഉച്ചയൂണിന് ഈടാക്കുന്നത്. മലയോരത്തെ ഹോട്ടലുകളിൽ അധികൃതർ ഒരുവിധ പരിശോധനയും നടത്താത്തത് ഹോട്ടൽ നടത്തിപ്പുകാർക്ക് അനുഗ്രഹമാകുകയാണ്. ബിരിയാണിയുടെ വിലയും സമാനാവസ്ഥയിലാണ്. 120 രൂപ മുതൽ 140 രൂപവരെ ഈടാക്കുന്ന ഹോട്ടലുകൾവരെ മലയോരത്തുണ്ട്. ഒരേ വിഭവത്തിനുതന്നെ വിവിധ വിലകൾകണ്ട് അന്തംവിടുകയാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.