കണ്ണൂർ: ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിൽ സാക്ഷരതാമിഷനും വിവിധ വകുപ്പുകളുമായി ചേർന്ന് നടപ്പിലാക്കുന്ന സമഗ്ര ആദിവാസി വിദ്യാഭ്യാസപദ്ധതിയുടെ പ്രഖ്യാപനം ലോക സാക്ഷരതാദിനമായ വെള്ളിയാഴ്ച നടക്കും. മുൻ പി.എസ്.സി അംഗം പി. മോഹൻദാസ് പദ്ധതി വിശദീകരിക്കും. ആദിവാസിമേഖലകളിൽ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും പിന്നാക്കംനിൽക്കുന്ന ജനവിഭാഗങ്ങളുടെ സമഗ്രവികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയിലെ നാനൂറിൽപരം കോളനികളിൽ പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സാക്ഷരതാ തുല്യതാ ക്ലാസുകൾ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.