കണ്ണൂർ: കേരള ഫോക്ലോർ അക്കാദമിയുടെ 2015ലെ വിവിധ പുരസ്കാരങ്ങൾ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ സമ്മാനിച്ചു. നാടൻ കലകളുടെ മാത്രമല്ല, കലാകാരന്മാരുടെ കൂടി ഉന്നമനമാണ് ഫോക്ലോർ അക്കാദമി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിെൻറ ഭാഗമായി നാടൻ കലാകാരന്മാർക്ക് ഇപ്പോൾ നൽകിവരുന്ന ക്ഷേമനിധി പെൻഷൻ 2000 രൂപയാക്കി കഴിഞ്ഞവർഷം ഉയർത്തിയത് 3000 രൂപയാക്കി വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. രോഗബാധിതരായി കഴിയുന്ന നാടൻ കലാകാരന്മാർക്ക് ചികിത്സാധനസഹായം ലഭ്യമാക്കും. അപേക്ഷകൾ ലഭിക്കുന്നമുറക്ക് അത് നൽകുമെന്നും മന്ത്രി പറഞ്ഞു. അടുത്തവർഷം മുതൽ ഫോക്ലോർ അക്കാദമി അവാർഡ് തുകകൾ വർധിപ്പിക്കും. അന്തരിച്ച കലാകാരൻ കലാഭവൻ മണിക്കുള്ള മരണാനന്തര പുരസ്കാരമായി 51,000 രൂപ അദ്ദേഹത്തിെൻറ കുടുംബത്തിന് നൽകും. അദ്ദേഹത്തിെൻറ സ്മരണക്കായി ഒക്ടോബർ രണ്ടിന് അഖിലകേരള ഓണക്കളി മത്സരം സംഘടിപ്പിക്കും. സാംസ്കാരികവകുപ്പിന് കീഴിലുള്ള പ്രവർത്തനങ്ങൾ വിദേശനാടുകളിലേക്ക് വ്യാപിപ്പിക്കാനും സർക്കാർ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. 110 വയസ്സുള്ള കൊളച്ചേരി രാമൻ പെരുമലയൻ ഉൾപ്പെടെ 58 കലാകാരന്മാർക്കുള്ള അവാർഡുകളാണ് മന്ത്രി വിതരണംചെയ്തത്. യുവപ്രതിഭ അവാർഡ് ജേതാവ് സി. സജികുമാറിെൻറ പുരസ്കാര തുക ഐ.ആർ.പി.സിക്കുവേണ്ടി സെക്രട്ടറി കെ.വി. മുഹമ്മദ് അശ്റഫ് ഏറ്റുവാങ്ങി. ജില്ല ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷതവഹിച്ചു. പി.കെ. ശ്രീമതി ടീച്ചർ എം.പി, ടി.വി. രാജേഷ് എം.എൽ.എ, സി.ജെ. കുട്ടപ്പൻ, ഡോ. എ.കെ. നമ്പ്യാർ, പത്മനാഭൻ കാവുമ്പായി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ, കണ്യാർകളി, പൂരക്കളി എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.