'പ്ലാസ്​റ്റിക്കിൽ നിന്നും പച്ചപ്പിലേക്ക്' ഉദ്​ഘാടനം നാളെ

ഇരിട്ടി: ഇരിട്ടി നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് നടപ്പാക്കുന്ന 'പ്ലാസ്റ്റിക്കിൽ നിന്നും പച്ചപ്പിലേക്ക്' പദ്ധതിയുടെ ഉദ്ഘാടനവും ഹരിതസേന രൂപവത്കരണവും നവംബർ ഒന്നിന് ഉച്ചക്ക് രണ്ടിന് ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് നഗരസഭ ചെയർമാൻ പി.പി. അശോകൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് ഹരിത സേന രൂപവത്കരിക്കും. യൂനിഫോമും തിരിച്ചറിയൽ കാർഡുമുള്ള നാൽപതംഗങ്ങളാണ് സേനയിലുണ്ടാവുക. ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് യൂനിറ്റിലെത്തിച്ച് പൊടിച്ചെടുത്ത ശേഷം റോഡ് റീടാറിങ്ങിനും റീസൈക്ലിങ്ങിനും ഉപയോഗിക്കും. വളൻറിയർമാർക്കുള്ള പരിശീലനത്തിനുശേഷം ഡിസംബർ ഒന്നു മുതൽ മാലിന്യശേഖരണം തുടങ്ങും. പദ്ധതി പ്രവർത്തനത്തിനും അത്തിത്തട്ട് മാലിന്യസംസ്കരണ കേന്ദ്രത്തിൽ ചുറ്റുമതിൽ സ്ഥാപിക്കുന്നതിനുമായി 33 ലക്ഷം രൂപ നീക്കിവെച്ചതായും ചെയർമാൻ അറിയിച്ചു. വാർത്തസമ്മേളനത്തിൽ നഗരസഭ ഉപാധ്യക്ഷ കെ. സരസ്വതി, സ്ഥിരംസമിതി അധ്യക്ഷൻ പി.പി. ഉസ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.