തളിപ്പറമ്പ്: പട്ടുവം കൂത്താട്ട് കോൺഗ്രസ് ഓഫിസായ രാജീവ് ഭവൻ തീവെച്ച് നശിപ്പിച്ചു. ഇന്നലെ പുലർച്ച രണ്ട് മണിയോടെയാണ് സംഭവം. ഓഫിസിനു സമീപത്തെ വീട്ടുകാർ ശബ്ദംകേട്ട് ഉണർന്നപ്പോഴാണ് തീ പടരുന്നത് കണ്ടത്. ഉടൻ നാട്ടുകാരെ വിളിച്ച് തീയണച്ചതിനാൽ കൂടുതൽ നഷ്ടം സംഭവിച്ചില്ല. ജനലിനകത്തുകൂടി പെട്രോളൊഴിച്ച് തീയിട്ടതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഫർണിച്ചർ മുഴുവൻ കത്തിനശിച്ചു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഭാരവാഹികൾ പറഞ്ഞു. മുള്ളൂൽ വായനശാല, അധികാരിക്കടവ്, കൂത്താട്ട്, കടുക്കുന്ന്, കുഞ്ഞിമതിലകം എന്നിവിടങ്ങളിൽ സ്ഥാപിച്ച യു.ഡി.എഫ് പടയൊരുക്കത്തിെൻറ ബോർഡുകളും വ്യാപകമായി നശിപ്പിച്ചു. ഡി.സി.സി സെക്രട്ടറി രാജീവൻ കപ്പച്ചേരിയുടെ വീട്ടിലേക്കുള്ള വഴിയിൽ, നശിപ്പിച്ച കൊടിയും ബോർഡുകളും കൊണ്ടിട്ടു. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ സാമൂഹിക ദ്രോഹികൾ ശ്രമിക്കുകയാണെന്ന് സംഭവസ്ഥലം സന്ദർശിച്ച ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പറഞ്ഞു. ജില്ലയുടെ പലഭാഗത്തും അക്രമങ്ങൾ നടക്കുമ്പോൾ ശക്തമായി ഇടപെടേണ്ട പൊലീസ് സംവിധാനം കാര്യക്ഷമമാകുന്നില്ലെന്ന ആക്ഷേപം ജില്ലയിൽ വ്യാപകമാണെന്നും സതീശൻ പാച്ചേനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.