വെള്ളോറ: ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ത്രിദിന ക്യാമ്പ് വെള്ളോറ കൈരളി ഗ്രന്ഥാലയത്തിൽ തളിപ്പറമ്പ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സി.രാജൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് എ.പി.അബ്ദുൽ സത്താർ, വി.ദാമോദരൻ, പി.രജനി, പി.ദാമോദരൻ, ശ്രീധരൻ കൈതപ്രം എന്നിവർ സംസാരിച്ചു. കെ.പി. ജിജില സ്വാഗതവും പി.ആർ. സവിജിത്ത് നന്ദിയും പറഞ്ഞു. രജത ഗ്രാമം പരിപാടിയുടെ ഭാഗമായി അംഗൻവാടി പെയിൻറടിച്ച് ശുചീകരിച്ചു. കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.