റ​ബ​ർ വി​ല​സ്ഥി​ര​താ പ​ദ്ധ​തി അ​വ​താ​ള​ത്തിൽ

കേളകം: ഒരുകിലോ റബറിന് 150 രൂപ ഉറപ്പാക്കി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വിലസ്ഥിരതാ പദ്ധതി അവതാളത്തിൽ. റബര്‍വില വളരെ താഴ്ന്നിട്ടും പദ്ധതിയുടെ ഗുണഭോക്താക്കളായ കർഷകർക്ക് ആനുകൂല്യം മുടങ്ങിയിട്ട് മാസങ്ങളായി. ഏപ്രില്‍, മേയ്, ജൂണ്‍ മുതൽ മാസങ്ങളില്‍ റബർ ഉൽപാതകസംഘങ്ങളില്‍ (ആർ.പി.എസ്) ബില്ല് നല്‍കിയ പല കര്‍ഷകര്‍ക്കും ഇനിയും ആനുകൂല്യം ലഭിച്ചിട്ടില്ല. കിലോഗ്രാമിന് 150 രൂപ ലഭിക്കുമെന്ന വിശ്വാസത്തില്‍ റെയിന്‍ഗാര്‍ഡ് ചെയ്ത കര്‍ഷകരും ദുരിതത്തിലായി. ഏറെ പണം ചെലവഴിച്ചാണ് തോട്ടത്തില്‍ റെയിന്‍ഗാര്‍ഡ് ചെയ്തത്. ഷീറ്റ് വിറ്റ് ബില്ലുമായി ആര്‍.പി.എസിലെത്തുേമ്പാള്‍ ബില്ലുകള്‍ സ്വീകരിക്കാനുള്ള ഉത്തരവ് കിട്ടിയിട്ടില്ലെന്നാണ് ഭാരവാഹികള്‍ പറയുന്നത്. പദ്ധതിക്കായി കഴിഞ്ഞ ബജറ്റിലും സർക്കാർ ഫണ്ട് നീക്കിവെച്ചിരുന്നു. എന്നാൽ, റബർ ബോർഡ് ഉദ്യോഗസ്ഥരുടെയും റബർ കർഷകസംഘങ്ങളുടെയും അലംഭാവമാണ് കർഷകർക്ക് വിനയാകുന്നത്. റബറിന് 200 രൂപ കണക്കാക്കി വിലസ്ഥിരതാ പദ്ധതി പുനർ നിർണയിക്കണമെന്നാണ് കർഷകരുടെയും കർഷകസംഘങ്ങളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.