കണ്ണൂർ: െഎ.എസിൽ ചേരുന്നതിന് സിറിയയിലേക്ക് പോയവരെന്നു സംശയിക്കുന്നവരെ കേന്ദ്രീകരിച്ച് പൊലീസ് മാസങ്ങൾക്കുമുേമ്പ അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട അഞ്ചുപേരുടെ വീടുകളിൽ പൊലീസ് മാസങ്ങൾക്കു മുേമ്പതന്നെ അന്വേഷിച്ച് എത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലാണ് അഞ്ചുപേരും കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടും മരണം സംബന്ധിച്ച് കൃത്യമായ വിവരം ബന്ധുക്കൾക്ക് നൽകിയിട്ടില്ല. പൊലീസിെൻറ ഉറവിടം മരണവിവരം ഉറപ്പിക്കുന്നുണ്ടെങ്കിലും, ശാസ്ത്രീയമായ തെളിവുകൾ ഹാജരാക്കുേമ്പാൾ മാത്രമേ ഇതു സംബന്ധിച്ച വിവരം നൽകാൻ സാധിക്കുകയുള്ളൂവെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ 'മാധ്യമ'ത്തോടു പറഞ്ഞു. 2015 ഡിസംബറിലാണ് ഷമീർ കുടുംബത്തോടൊപ്പം പോയതെന്ന് പറയുന്നു. ചാലാട് സ്വദേശി ഷഹനാദ് ബഹ്റൈനിലെ ജോലി സ്ഥലത്തുനിന്നാണ് സിറിയയിലേക്ക് കടക്കുന്നത്. മുണ്ടേരി സ്വദേശി ഷാജിൽ മരിച്ച വിവരം ഭാര്യയാണ് നാട്ടിൽ വിളിച്ച് അറിയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരുടെയും െഎ.എസിൽ ചേരാൻ പോയവരെന്ന് സംശയിക്കുന്നവരുടെയും ബന്ധുവീടുകളിൽ മാസങ്ങൾക്ക് മുമ്പുതന്നെ എത്തിയ പൊലീസ് വിവരങ്ങൾ ശേഖരിക്കുകയും ചിത്രങ്ങൾ വാങ്ങിക്കുകയും ചെയ്തിരുന്നു. പൊലീസിന് ലഭിച്ച ചിത്രങ്ങളുമായി ഒത്തുനോക്കുന്നതിനായിരുന്നു ഇതെന്നാണ് ഒരു ബന്ധു പറഞ്ഞത്. ഗൾഫിൽ നിന്നുവന്ന ചില ഫോൺ കോളുകൾ മുഖേനയാണ് ഇൗ വിവരങ്ങൾ ലഭിച്ചത്. ഇത് സ്ഥിരീകരിക്കുന്നതിന് പൊലീസുമായി ബന്ധെപ്പട്ടിരുന്നു. അനൗദ്യോഗികമായി, കൊല്ലെപ്പട്ടുവെന്ന വിവരമാണ് പൊലീസ് കൈമാറിയത്. കഴിഞ്ഞ ദിവസം പിടിയിലായവരുടെ വീടുകളിൽ കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. വിവിധ രാജ്യങ്ങൾ സന്ദർശിച്ചതിെൻറ രേഖകളും കറൻസികളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.