ട്രെയിനില്‍നിന്ന്​ വീണ് പരിക്കേറ്റ യുവാവ് അബോധാവസ്ഥയില്‍ തുടരുന്നു

പയ്യന്നൂര്‍: ദിവസങ്ങള്‍ക്കുമുമ്പ് ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് അബോധാവസ്ഥയില്‍തന്നെ. ഇതുവരെ തിരിച്ചറിയാന്‍ കഴിയാത്ത 25 വയസ്സ് തോന്നിക്കുന്ന യുവാവാണ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 15ന് രാവിലെയാണ് പയ്യന്നൂര്‍ എഫ്.സി.ഐ ഗോഡൗണിന് സമീപമുള്ള റെയില്‍വേ ട്രാക്കിനരികില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഇയാളെ കണ്ടെത്തിയത്. ഒരു യാത്രക്കാരന്‍ ട്രെയിനിൽനിന്ന് പുറത്തേക്കുവീണതായി സഹയാത്രികരില്‍ ചിലര്‍ കണ്ണൂര്‍ റെയിൽവേ അധികൃതര്‍ക്ക് വിവരം നല്‍കിയതായി സൂചനയുണ്ടായിരുന്നു. പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പയ്യന്നൂര്‍ െപാലീസും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. മികച്ചരീതിയിലുള്ള ചികിത്സ നല്‍കുന്നതിനാല്‍ ആരോഗ്യനില അല്‍പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആഴ്ചകളോ മാസങ്ങളോ നീളുന്ന ചികിത്സ സാമ്പത്തികബാധ്യത വരുത്തുന്നതാണെന്നും താല്‍പര്യമുള്ള സുമനസ്സുകള്‍ക്ക്്് സഹായിക്കാമെന്നും അവര്‍ പറഞ്ഞു. ഇളം പച്ച ഷര്‍ട്ടും ഇളം നീല പാൻറുമായിരുന്നു സംഭവസമയത്ത് ഇയാള്‍ ധരിച്ചിരുന്നത്. കറുത്തനിറമുള്ള ഇയാളുടെ വലതുകൈമുട്ടിന് മുകളില്‍ സര്‍പ്പത്തി​െൻറ അടയാളവും കൈത്തണ്ടയില്‍ മൂന്നു നക്ഷത്രങ്ങളും പച്ചകുത്തിയിട്ടുണ്ട്. എന്തെങ്കിലും വിവരം അറിയാവുന്നവര്‍ പയ്യന്നൂര്‍ പൊലീസുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.