പയ്യന്നൂരിൽ ഫർക്ക ഹ്രസ്വ ചലച്ചിത്രമേള തുടങ്ങി

പയ്യന്നൂർ: ഫർക്ക ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ഹ്രസ്വ ചലച്ചിത്രമേള പയ്യന്നൂരിൽ തുടങ്ങി. ഗാന്ധി പാർക്കിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടർ എം.ടി. അന്നൂർ അധ്യക്ഷത വഹിച്ചു. ബാല ചലച്ചിത്രതാരം ബേബി അനശ്വര മുഖ്യാതിഥിയായിരുന്നു. ബാബു അന്നൂർ, ഗണപതി, പി. പ്രേമചന്ദ്രൻ, ബാബു കാമ്പ്രത്ത്, ഇ.വി. സുധാകരൻ, ശിവകുമാർ കാങ്കോൽ എന്നിവർ സംസാരിച്ചു. മേളയിൽ 88 ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. പയ്യന്നൂർ ഗാന്ധി പാർക്കിലെ രണ്ടു വേദികളിലും ഹോട്ടൽ വൈശാഖ് ഇൻറർനാഷനലിലെ ഒരു വേദിയിലുമാണ് പ്രദർശനം. ഒക്ടോബർ 30ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.