മീസിൽസ്​^റൂബെല്ല വാക്​സിനേഷൻ: സംവാദവും ആലോചനയോഗവും

മീസിൽസ്-റൂബെല്ല വാക്സിനേഷൻ: സംവാദവും ആലോചനയോഗവും കണ്ണൂർ: മീസിൽസ്-റൂബെല്ല പ്രതിരോധ വാക്സിനേഷൻ കാമ്പയിൻ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തുന്നതി​െൻറ ഭാഗമായി കോർപറേഷൻ നേതൃത്വത്തിൽ സംവാദവും ആേലാചനയോഗവും നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് മുഖ്യപ്രഭാഷണം നടത്തി. മേയർ ഇ.പി. ലത അധ്യക്ഷത വഹിച്ചു. കോർപറേഷനിലെ മുഴുവൻ വാർഡിലും ബോധവത്കരണം ശക്തമാക്കുമെന്ന് മേയർ അറിയിച്ചു. ഡോ. അഷറഫ്, ഡോ. സലീം, ഡോ. സുൾഫിക്കർ അലി, ഡോ. പി.എം. ജ്യോതി, ഡോ. കെ.ടി. രേഖ, ഡോ. സുഹാസ്, ഡോ. ജിബു എടമന എന്നിവർ സംശയങ്ങൾക്ക് മറുപടിനൽകി. സമൂഹമാധ്യമങ്ങളിലൂടെ വാക്സിനേഷൻ സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ കേസെടുത്തതായി എ.ഡി.എം മുഹമ്മദ് യൂസഫ് അറിയിച്ചു. ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. െക.വി. ലതീഷ് സംവാദത്തിൽ മോഡേററ്ററായി. ഡി.ഇ.ഒ സഹീർ, എ.ഇ.ഒ സുരേന്ദ്രൻ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ജയപാലൻ എന്നിവർ സംസാരിച്ചു. കോർപറേഷൻ സെക്രട്ടറി രാധാകൃഷ്ണൻ സ്വാഗതവും ജോസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.